Photo: AFP
സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാമത്. ചിരവൈരികളായ ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ആറുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അര്‍ജന്റീന ലോക ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ടീമായി മാറുന്നത്.
ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സാണ് റാങ്കിങ്ങില്‍ രണ്ടാമത്. അര്‍ജന്റീനയ്ക്ക് 1840.93 പോയന്റാണുള്ളത്. ഫ്രാന്‍സിന് 1838.45 ഉം ബ്രസീലിന് 1834.21 പോയന്റുമുണ്ട്. ബെല്‍ജിയം നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് അഞ്ചാമത്.
പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഗംഭീരവിജയം നേടിയശേഷമാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. അര്‍ജന്റീന ഒന്നാമതെത്തുമെന്ന വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നു.ലോകകപ്പിന് പുറമേ ഫൈനലസ്സീമ, കോപ്പ അമേരിക്ക കിരീടങ്ങളും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ കറുത്ത കുതിരകളായി മാറിയ മൊറോക്കോ 11-ാം സ്ഥാനത്തേക്ക് കുതിച്ചു. ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും മുന്നിലുള്ള രാജ്യവും മൊറോക്കോയാണ്.
നെതര്‍ലന്‍ഡ്‌സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ ടീമുകളാണ് ആറുമുതല്‍ പത്തുവരെയുള്ള റാങ്കുകളില്‍.
റാങ്കിങ്ങില്‍ ഇന്ത്യയും നേട്ടമുണ്ടാക്കി. 8.57 പോയന്റ് അധികം നേടിയ ഇന്ത്യ റാങ്കിങ്ങില്‍ 101-ാം സ്ഥാനത്തെത്തി. 1200.66 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്.
Content Highlights: argentina become the number one football team in the world
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..