കാലിഫോര്‍ണിയ: ലോകകപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് വിജയത്തുടക്കം. ലയണല്‍ മെസ്സിയില്ലാതെ കളിച്ച അര്‍ജന്റീന സൗഹൃദമത്സരത്തിൽ ഗ്വാട്ടിമലയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു. 

ഗോണ്‍സാലോ മാര്‍ട്ടിന്‍സും ജിയോവാനി ലോ സെല്‍സോയും ജിയോവാനി സിമിയോണിയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു.  അത്‌ലറ്റിക്കോ ഡി മഡ്രിഡിന്റെ പരിശീലകനായ ഡീഗോ സിമിയോണിയുടെ മകനാണ് ഗോള്‍ നേടിയ ജിയോവാനി സിമിയോണി. ജിയോവാനിയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. 

ഫിഫ റാങ്കിങ്ങില്‍ 146-ാം സ്ഥാനക്കാരായ ഗ്വാട്ടിമലെയ്ക്കിതിരേ സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെയാണ് അര്‍ജന്റീന കളത്തിലറങ്ങിയത്. പൗലോ ഡിബാല, സെര്‍ജിയോ അഗ്യൂറോ, ഏയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. ബുധനാഴ്ച കൊളംബിയയ്‌ക്കെതിരായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Content Highlights: Argentina Beats Gautimala Friendly Football