മിലാന്‍: ഇന്റര്‍ മിലാന്‍ പരിശീലകന്‍ അന്റോണിയോ കോണ്ടെ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ക്ലബ്ബുമായുള്ള പരസ്പര ധാരണയോടെയാണ് തീരുമാനം. 

10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ററിന് സീരി എ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് കോണ്ടെ. ഇന്ററുമായി കോണ്ടെയ്ക്ക് ഒരു വര്‍ഷത്തേക്കു കൂടി കരാറുണ്ടായിരുന്നു.

ക്ലബ്ബിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ വമ്പന്‍ താരങ്ങളെ ഒഴിവാക്കാനുള്ള മാനേജ്മെന്റിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ കോണ്ടെയും മാനേജ്മെന്റും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. താരങ്ങളെ വിറ്റ് 80 ദശലക്ഷം യൂറോ സമാഹരിക്കാനായിരുന്നു ക്ലബ്ബിന്റെ തീരുമാനം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ക്ലബ്ബ് വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് ഇന്റര്‍ മിലാന്‍ മാനേജ്‌മെന്റ് പറയുന്നു. 

എന്നാല്‍ മികച്ച വിജയങ്ങള്‍ സമ്മാനിച്ച ടീമിനെ നശിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് കോണ്ടെ എടുത്തത്. ഇതോടെയാണ് അദ്ദേഹം ക്ലബ്ബ് വിടാന്‍ തയ്യാറായത്.

Content Highlights: Antonio Conte shocks Inter Milan leaves after title win