മാഡ്രിഡ്: 2015-16 സീസണിലെ ഏറ്റവും മികച്ച ലാ ലിഗ താരത്തിനുള്ള അവാര്‍ഡ് അത്‌ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റനിര താരം അന്റോയ്ന്‍ ഗ്രീസ്മാന്. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെയും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ഗ്രീസ്മാന് പുരസ്‌കാരത്തിന്ര്‍ അർഹനായത്. 

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകന്‍ ഡീഗോ സിമിയോണി ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടി. യൂറോപ്യനല്ലാത്ത മികച്ച താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സയുടെ ഉറുഗ്വായ് സ്‌ട്രൈക്കര്‍ ലൂയി സുവാരസിനാണ്. 

ഏറ്റവും കൂടുതല്‍ പുരസ്‌കാരം ലഭിച്ചത് അത്‌ലറ്റിക്കോ മാഡ്രിഡിലെ താരങ്ങള്‍ക്കാണ്. ജാന്‍ ഒബ്ലക്കിനെ മികച്ച ഗോള്‍കീപ്പറായും ഡീഗോ ഗോഡിനെ മികച്ച ഡിഫന്‍ഡറായും തിരഞ്ഞെടുത്തു. ആരാധകരുടെ അവാര്‍ഡും ഫ്രഞ്ച് താരം ഗ്രീസ്മാന്‍ സ്വന്തമാക്കി. റയല്‍ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചാണ് മികച്ച മിഡ്ഫീല്‍ഡര്‍.