കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ജെഴ്സിയില്‍ കളിക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ കരാര്‍ തുക പറുത്തുവന്നിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുക എന്നത് അനസിന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് അനസ്. അനസ് കൂടി എത്തുന്നതോടെ സന്ദേശ് ജിങ്കനടങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ ശക്തി കൂടും. അുത്ത സീസണിലേക്ക് കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. മുംബൈ സിറ്റിയുടെ താരമായ എം.പി സക്കീറുമായും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ അബ്ദുൾ ഹക്കുമായും ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ റെക്കോഡ് തുകയ്ക്ക് ഡ്രാഫ്റ്റിലൂടെയാണ് ജെംഷദ്പുര്‍ എഫ്.സി അനസിനെ സ്വന്തമാക്കിയത്. എന്നാല്‍ പരിക്ക് കാരണം ഭൂരിഭാഗം മത്സരങ്ങളിലും പ്രതിരോധതാരത്തിന് പുറത്തിരിക്കേണ്ടി വന്നു. നിലവില്‍ സൂപ്പര്‍ കപ്പിനായി ഭുവനേശ്വറിലാണ് അനസുള്ളത്. സൂപ്പര്‍ കപ്പിന് ശേഷമാകും താരം ബ്ലാസ്റ്റേഴ്സില്‍ ചേരുക. ഐ.എസ്.എല്ലില്‍ ആദ്യ രണ്ടു സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടിയാണ് അനസ് ബൂട്ടുകെട്ടിയത്.
Content Highlights: Anas Edathodika Plays For Kerala Blasters In Next Season
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..