കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അടുത്ത സീസണില്‍ മലയാളി താരം അനസ് എടത്തൊടിക ഏതു ടീമിന് വേണ്ടി കളിക്കുമെന്ന ആകാംക്ഷയില്‍ ആരാധകര്‍. നിലവില്‍ അനസ് കളിക്കുന്ന ഡല്‍ഹി ഡൈനാമോസ് ആരെയും ടീമില്‍ നിലനിര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇത്. ഇനി ഏതു ടീമിന് വേണമെങ്കിലും ഡ്രാഫ്റ്റിലൂടെ അനസിനെ സ്വന്തമാക്കാം.
മലയാളി താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമോ എന്നറിയാനാണ് ആരാധകര്‍ക്ക് കൂടുതല്‍ ആകാംക്ഷയുള്ളത്. അതേ സമയം ഡ്രാഫ്റ്റില്‍ ആദ്യം താരങ്ങളെ തെരഞ്ഞെടുക്കുക ഐ.എസ്.എല്ലില്‍ അരങ്ങേറ്റം നടത്താനൊരുങ്ങുന്ന ടാറ്റയുടെ ടീമാണ്. അങ്ങനെയെങ്കില്‍ ടാറ്റ ഇന്ത്യയുടെ പ്രതിരോധ താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.
ഡല്‍ഹി ഡൈനാമോസിന് പുറമെ ഐ-ലീഗില്‍ മോഹന്‍ ബഗാന് വേണ്ടിയും ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് അനസ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ ഐ-ലീഗിലെ മികച്ച ഡിഫന്‍ഡര്‍ക്കുള്ള പുരസ്കാരവും എഫ്.പി.എ.ഐയുടെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പുരസ്കാരവും അനസ് നേടിയിരുന്നു.
അതേസമയം മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹ്നേഷിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നിലനിര്‍ത്തി. രണ്ടു വര്‍ഷത്തേക്കാണ് രഹ്നേഷിന്റെ കരാര്‍. ഐ.എസ്.എല്‍ തുടക്കം മുതല്‍ നോര്‍ത്ത് ഈസ്റ്റിനൊപ്പമുള്ള രഹ്നേഷ് 27 മത്സരങ്ങള്‍ കളിച്ചു.
രണ്ടു വര്‍ഷമായി ലോണടിസ്ഥാനത്തില്‍ ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനായി രഹ്നേഷ് കളിക്കുകയായിരുന്നു. സായിയിലും ഗോള്‍ഡന്‍ ത്രെഡ്സിലും വിവാ കേരളയിലും കളിച്ചാണ് രഹ്നേഷ് കരിയര്‍ തുടങ്ങിയത്. ഷില്ലോങ് ലജോങ്ങിനു വേണ്ടിയും വല കാത്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..