തിരിച്ചുവരണമെന്ന് കോച്ച്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് അനസ്


ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ ഇന്ത്യന്‍ ടീമില്‍ സ്റ്റിമാക്ക് അനസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചി: ഏഷ്യന്‍ കപ്പിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി താരം അനസ് എടത്തൊടിക ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ച് ഇഗോള്‍ സ്റ്റിമാക്കിന്റെ വിളിയെത്തിയതോടെ അനസ് തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുകയായിരുന്നു.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ ഇന്ത്യന്‍ ടീമില്‍ സ്റ്റിമാക്ക് അനസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റിമാക്കിന്റെ വാക്കുകളാണ് തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് അനസ് പറഞ്ഞു.

''എന്നിലുള്ള വിശ്വാസം കോച്ച് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി അതിന് മറുപടി നല്‍കേണ്ടത് എന്റെ ഊഴമാണ്. പരിശീലന ക്യാമ്പിലെത്താന്‍ നിര്‍ദേശിച്ച് കോച്ച് മെസേജ് ചെയ്തിരുന്നു, എന്നെ തിരിച്ചെടുത്തതായി അറിയിച്ചു. ഇപ്പോള്‍ ടീമിനൊപ്പം ചേരാനായി കാത്തിരിക്കുകയാണ്'' - അനസ് പറഞ്ഞു.

ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹറൈനെതിരായ തോല്‍വിക്കു പിന്നാലെയാണ് പ്രതിരോധനിര താരം അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 19 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

സഹല്‍ അബ്ദുള്‍ സമദ് ആഷിക് കുരുണിയന്‍, ജോബി ജസ്റ്റിന്‍ എന്നീ മലയാളികളും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Content Highlights: Anas Edathodika comes out of international retirement

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented