'വേദനയോടെയാണ് ഈ തീരുമാനം'; അനസ് ഇനി ഇന്ത്യന്‍ കുപ്പായത്തിലില്ല


ന്ത്യന്‍ ഫുട്‌ബോളിന്റെ മലയാളി പ്രതിരോധനിര താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. എ.എഫ്.സി കപ്പ് ഫുട്‌ബോളിലെ ഇന്ത്യയുടെ പുറത്താകലിന് തൊട്ടു പിറകെയാണ് അനസ് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എ. എഫ്.സി. കപ്പിൽ ബഹ്​റൈനെതിരായ നിര്‍ണായക മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ കാലിന് പരിക്കേറ്റ അനസ് മടങ്ങിയിരുന്നു. കണ്ണീരോട് ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്ന ചിത്രത്തോടൊപ്പമിട്ട ഇസ്റ്റഗ്രാം പോസ്റ്റിലാണ് അനസ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

പുതിയ താരങ്ങള്‍ക്ക് ദേശീയ ടീമിലേയ്ക്ക് വഴിയൊരുക്കാനാണ് വേദനയോടെ ഹൃദയഭേദകമായ ഈ തീരുമാനം എടുക്കുന്നതെന്ന് അനസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"അത്യന്തം വേദനയോടെയാണ് ഞാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കാനുള്ള ഈ തീരുമാനം കൈക്കൊള്ളുന്നത്. ഇനിയും ഒരുപാട് കാലം കളിക്കാനുള്ള മോഹമുണ്ട് എനിക്ക്. പക്ഷേ, ഇപ്പോള്‍ തോന്നുന്നു എന്നേക്കാള്‍ നന്നായി കളിക്കാന്‍ കഴിയുന്ന പുതിയ തലമുറക്കാര്‍ക്കുവേണ്ടി വഴി മാറിക്കൊടുക്കാനുള്ള സമയമായെന്ന്. പതിനൊന്ന് വര്‍ഷമെടുത്തു എനിക്ക് ദേശീയ ടീമില്‍ കളിക്കാന്‍. ഹ്രസ്വമെങ്കിലും എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടവും ഇതുതന്നെ. ഓരോ തവണ ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോഴും എന്റെ കഴിവിന്റെ നൂറു ശതമാനം പുറത്തെടുക്കാന്‍ പരിശ്രമിക്കാറുണ്ട് ഞാന്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പരിക്ക് പറ്റി പിന്‍വാങ്ങേണ്ടിവന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഈ വേദന എക്കാലവും എന്നിലുണ്ടാകും.

എന്നില്‍ വിശ്വാസം അര്‍പ്പിച്ച് എനിക്ക് അവസരം നല്‍കിയ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനോടുള്ള നന്ദി ഞാന്‍ ഇവിടെ രേഖപ്പെടുത്തുകയാണ്. അദ്ദേഹത്തിന് നല്ലൊരു ഭാവി ആശംസിക്കുകയാണ് ഞാന്‍. ദേശീയ ടീമില്‍ കളിച്ച കാലമത്രയും എന്നെ പിന്തുണച്ച ആരാധകര്‍ക്കും എനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഞാന്‍ നന്ദി പറയുകയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചില കളിക്കാര്‍ക്കൊപ്പം കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എന്റെ സഹോദരന്മാര്‍ക്കൊപ്പം നീല ജെഴ്‌സിയണിഞ്ഞ് ടണലിലൂടെ ഗ്രൗണ്ടിലേയ്ക്ക് നടക്കുന്ന അനുഭവം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും. സെന്‍ട്രല്‍ ഡിഫന്‍സില്‍ സന്ദേശ് ജിംഗനുമായി നല്ലൊരു കൂട്ടുകെട്ടുണ്ടായിരുന്നു. നിനക്കൊപ്പം കളിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. നിങ്ങളാണെന്റെ ഏറ്റവും മികച്ച പങ്കാളി. ഈ ദിനങ്ങളെല്ലാം എനിക്ക് നഷ്ടപ്പെടും. എല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. ഈ ഓര്‍മകള്‍ എന്നും എനിക്കൊപ്പം ഉണ്ടാകും. ഞാന്‍ തോറ്റുകൊടുക്കുകയല്ല. ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ഞാന്‍ കരുതുന്നു"-അനസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് പഠനശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നു. മഞ്ചേരി എന്‍.എസ്.എസ് കോളേജ് ടീമിലൂടെയാണ് ശ്രദ്ധ നേടിയത്. മുംബൈ എഫ്.സി.യിലൂടെയാണ് പ്രൊഫഷണല്‍ ലീഗില്‍ തിളങ്ങിയത്. പിന്നീട് പുണെയിലും ഡെല്‍ഹി ഡയനാമോസിലും മോഹന്‍ബഗാനിലും ജംഷേദ്പുര്‍ എഫ്.സി.യിലും കളിച്ച് കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തി.

Content Highlights: Anas Edathodika announces retirement Indian Football ISL Kerala Blasters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented