ഡിയാലോക്കെതിരേ കുറ്റംചുമത്തി; ഉലഞ്ഞ് ഫ്രഞ്ച് വനിതാ ഫുട്ബോള്‍


Photo: twitter.com

പാരീസ്: സഹതാരത്തെ ആക്രമിക്കാന്‍ കൂട്ടുനിന്നെന്ന കേസില്‍ ഫ്രഞ്ച് വനിതാ ഫുട്ബോള്‍ താരം അമിനാത്ത ഡിയാലോക്കെതിരേ കുറ്റംചുമത്തി. കഴിഞ്ഞദിവസം ഡിയാലോയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അക്രമിസംഘത്തിലെ നാലുപേരും അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം നവംബറില്‍ ഫ്രാന്‍സിന്റെയും പി.എസ്.ജി.യുടെയും മിഡ്ഫീല്‍ഡര്‍ ഖെയ്ര ഹാമറൂയിയാണ് ആക്രമിക്കപ്പെട്ടത്. രാത്രി അത്താഴവിരുന്ന് കഴിഞ്ഞ് മടങ്ങുംവഴി അക്രമികള്‍ കാര്‍തടഞ്ഞ് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ടുള്ള അടിയില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്നത് ഡിയാലോയാണ്. അക്രമത്തിനുപിന്നില്‍ ഡിയാലോയാണെന്ന് ഹാമറൂയി പോലീസിനോട് സംശയം പറഞ്ഞിരുന്നു. പതിവുവഴിയിലൂടെയല്ല അന്ന് ഡിയാലോ കാര്‍ ഓടിച്ചത്. അക്രമികള്‍ ഒരു ട്രക്കിനുപിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ ഡിയാലോ കാറിന് വേഗം കുറച്ചു. അക്രമികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിനുപിന്നില്‍ ഡിയാലോയാണെന്ന് സംശയിക്കാമെന്ന് ഹാമറൂയി പറഞ്ഞിരുന്നു.

പ്രൊഫഷണല്‍ വൈരമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഫ്രഞ്ച് ടീമിന്റെയും പി.എസ്.ജി.യുടെയും മിഡ്ഫീല്‍ഡര്‍മാരാണ് രണ്ടുപേരും. സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം നേടിയെടുക്കാന്‍ ഇരുവരും തമ്മില്‍ കടുത്തമത്സരമുണ്ട്.

സംഭവം ഫ്രഞ്ച് വനിതാ ഫുട്ബോളിനെയും പി.എസ്.ജി.യെയും ഉലച്ചിട്ടുണ്ട്. വനിതാ ഫുട്ബോളിന് പ്രചാരം നേടിയെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനെയാണ് സംഭവം. ഫ്രാന്‍സിനുവേണ്ടി ഏഴു മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡിയാലോക്ക് ഇപ്പോള്‍ ക്ലബ്ബില്ല. പി.എസ്.ജി.യുമായുള്ള കരാര്‍ കാലാവധി അവസാനിച്ചു. ഹാമറൂയി ക്ലബ്ബില്‍ തുടരുന്നുണ്ടെങ്കിലും കളിക്കുന്നില്ല. അടുത്തവര്‍ഷം ജൂണിലാണ് കരാര്‍ അവസാനിക്കുന്നത്. അതിനിടെ പി.എസ്.ജി.യിലെ താരങ്ങള്‍ തന്നെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ഹാമറൂയി പരാതിപ്പെട്ടിരുന്നു.

Content Highlights: Aminata Diallo Arrested Again Over Attack on PSG Star Kheira Hamraoui


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented