വനിതാ യൂറോകപ്പ്: ഇരട്ട ഗോളുമായി അലക്‌സാന്‍ഡ്ര, ഫ്രാന്‍സിനെ തകര്‍ത്ത് ജര്‍മനി ഫൈനലില്‍


ഇരട്ട ഗോള്‍ നേടിയ അലക്‌സാന്‍ഡ്ര പോപ്പാണ് ജര്‍മനിയ്ക്ക് വിജയം സമ്മാനിച്ചത്.

Photo: twitter.com/WEURO2022

ലണ്ടന്‍: 2022 വനിതാ യൂറോ കപ്പ് ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമായി ജര്‍മനി. സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്താണ് ജര്‍മനി ഫൈനലിലെത്തിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇതോടെ ഫൈനലിന്റെ ചിത്രം തെളിഞ്ഞു. ഫൈനലില്‍ ജര്‍മനി കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.

ഇരട്ട ഗോള്‍ നേടിയ അലക്‌സാന്‍ഡ്ര പോപ്പാണ് ജര്‍മനിയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരം തുടങ്ങി 40-ാം മിനിറ്റില്‍ അലക്‌സാന്‍ഡ്രയിലൂടെ ജര്‍മനി ലീഡെടുത്തു. എന്നാല്‍ 44-ാം മിനിറ്റില്‍ മെര്‍ളി ഫ്രോംസ് വഴങ്ങിയ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ജര്‍മനിയ്‌ക്കൊപ്പം പിടിച്ചു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ജര്‍മനി 76-ാം മിനിറ്റില്‍ അലക്‌സാന്‍ഡ്രയിലൂടെ ലക്ഷ്യം കണ്ടു. ഈ ഗോളിന്റെ ബലത്തില്‍ ജര്‍മന്‍ വനിതകള്‍ ഫൈനല്‍ ടിക്കറ്റെടുത്തു. ജൂലായ് 31 നാണ് ഫൈനല്‍.

ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്താണ് ഫൈനലിലേക്ക്‌ പ്രവേശനം നേടിയത്. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ കീഴടക്കാന്‍ ജര്‍മനി നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. ചരിത്രത്തില്‍ ഏറ്റവുമധികം യൂറോകപ്പ് കിരീടം നേടിയ ടീമാണ് ജര്‍മനി. എട്ടുതവണ ടീം കിരീടത്തില്‍ മുത്തമിട്ടു. എന്നാല്‍ ഇംഗ്ലണ്ടിന് ഇതുവരെ കിരീടം നേടാനായിട്ടില്ല.

Content Highlights: womens euro cup 2022, england vs germany final, womens euro cup final, football news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented