Photo: twitter.com/AlNassrFC_EN
റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചതിനു പിന്നാലെ സൗദി ക്ലബ്ബ് അല്‍ നസറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുതിച്ചുയര്‍ന്ന് ഫോളോവേഴ്സിന്റെ എണ്ണം. ക്രിസ്റ്റ്യാനോ ടീമിലെത്തുന്നതിന് മുമ്പുണ്ടായിരുന്ന ഫോളോവേഴ്സിനേക്കാള്‍ മൂന്നും നാലും ഇരട്ടിയാണ് താരത്തെ ക്ലബ്ബിലെത്തിച്ച ശേഷം വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലായി ഉണ്ടായിരിക്കുന്നത്.
%20%D9%86%D8%A7%D8%AF%D9%8A%20%D8%A7%D9%84%D9%86%D8%B5%D8%B1%20%D8%A7%D9%84%D8%B3%D8%B9%D9%88%D8%AF%D9%8A%20-%20AlNassr%20Saudi%20Club%20Facebook.png?$p=0790bdf&&q=0.8)
താരത്തെ ടീമിലെത്തിച്ച വാര്‍ത്ത പുറത്തുവിടും മുമ്പ് അല്‍ നസറിന്റെ ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം 1.74 ലക്ഷമായിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ 8.74 ലക്ഷത്തിലെത്തിയിരിക്കുകയാണ് ഫോളോവേഴ്സിന്റെ എണ്ണം.
%20_%20Twitter.png?$p=4dd4c83&&q=0.8)
അതേസമയം ട്വിറ്ററില്‍ വെറും 90,000 ഫോളോവേഴ്സ് ഉണ്ടായിരുന്നത് ഇപ്പോള്‍ ഒറ്റയടിക്ക് 4.65 ലക്ഷമെത്തിയിരിക്കുകയാണ്.
%20%E2%80%A2%20Instagram%20photos%20and%20videos.png?$p=eaa9010&&q=0.8)
ഇന്‍സ്റ്റഗ്രാമില്‍ 8.60 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ ടീമിലെത്തി മണിക്കൂറുകള്‍ക്ക് പിന്നിട്ടപ്പോള്‍ തന്നെ 43 ലക്ഷത്തിലെത്തി.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട ശേഷവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ബ്രാന്‍ഡിന്റെ മൂല്യത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.
റെക്കോഡ് തുകയ്ക്കാണ് അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയിരിക്കുന്നത്. 200 മില്യന്‍ യൂറോയിലധികമാണ് കരാര്‍ തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് 1,775 കോടിയിലധികം ഇന്ത്യന്‍ രൂപ. രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ക്ലബ്ബിന്റെ മഞ്ഞയും നീലയും കലര്‍ന്ന ജഴ്സി പിടിച്ച് നില്ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം അല്‍ നസര്‍ ക്ലബ് പുറത്തുവിട്ടിരുന്നു. ഏഴാം നമ്പറില്‍ത്തന്നെയാണ് താരം സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക.
Content Highlights: Al Nassr FC s Followers Count Booms Hours After Announcing Cristiano Ronaldo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..