ന്യൂഡല്‍ഹി: ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസ് ചരിത്രപരമായ ഒരു കാല്‍വെയ്പ്പ് നടത്താനൊരുങ്ങുന്നു. ആരോസ് പുതിയ വനിതാ ടീമിനെ ഉടന്‍ തന്നെ കളിക്കളത്തിലിറക്കും. വരുന്ന ഇന്ത്യന്‍ വിമൻസ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായാണ് ഇന്ത്യന്‍ ആരോസ് വനിതാ ടീമിനെ വാര്‍ത്തെടുക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Had a good and fruitful virtual interaction with the U-17 Women’s Football Team along with Union Sports Minister @KirenRijiju ji today. We discussed the roadmap to expedite the growth of women’s football in the country.@IndianFootball @RijijuOffice @IndiaSports @FIFAcom #U17WFT pic.twitter.com/v9Twrc398W
— Praful Patel (@praful_patel) December 1, 2020
അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരങ്ങളെയായിരിക്കും ആരോസ് ടീമിലെത്തിക്കുക. ഇതിനായി അധികൃതര്‍ കായികമന്ത്രി കിരണ്‍ റിജിജുവുമായി ചര്‍ച്ച നടത്തി.
2010-ലാണ് ഇന്ത്യന്‍ ആരോസ് ക്ലബ് ഉടലെടുക്കുന്നത്. കരുത്തരായ യുവതാരങ്ങളാണ് ടീമിന്റെ ശക്തി.
Content Highlights: AIFF to start Indian Arrows women's team