സന്ദേശ് ജിംഗാൻ | Photo: twitter.com/SandeshJhingan
പനാജി: എ.ടി.കെ മോഹന്‍ ബഗാന്റെ പ്രതിരോധതാരമായ സന്ദേശ് ജിംഗാന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) താക്കീത്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ വിവാദ പരാമര്‍ശമാണ് ജിംഗാന് തിരിച്ചടിയായത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐ.എസ്.എല്‍ മത്സരശേഷം ജിംഗാന് വളരെ മോശമായ വാക്കുകള്‍ ഉപയോഗിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരം കൂടിയായ ജിംഗാന് മോഹന്‍ ബഗാന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിവാദ പരാമര്‍ശം നടത്തിയത്.
' സ്ത്രീകള്‍ക്കൊപ്പം ഒരു മത്സരം കളിച്ചു, സ്ത്രീകള്‍ക്കൊപ്പം' എന്നായിരുന്നു ജിംഗാന്റെ വാക്കുകള്‍. പിന്നീട് തെറ്റ് മനസ്സിലാക്കിയ താരം പരസ്യമായി മാപ്പുപറഞ്ഞെങ്കിലും ആരാധകര്‍ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഈ സംഭവത്തില്‍ എ.ഐ.എഫ്.എഫ് അന്വേഷണം നടത്തുകയും ജിംഗാന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ജിംഗാന് താക്കീത് ലഭിച്ചത്. ഇനിയും തെറ്റ് ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും എ.ഐ.എഫ്.എഫ് അറിയിച്ചു.
Content Highlights: AIFF DC issues stern warning to Sandesh Jhingan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..