ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ പ്രൊണബ് ഗാംഗുലി അന്തരിച്ചു. ഇന്ത്യയ്ക്കായി 1969-ല്‍ മെര്‍ഡേക കപ്പിലാണ് ഗാംഗുലി ആദ്യമായി അരങ്ങേറ്റം കുറിച്ചത്. 

1969 നവംബര്‍ രണ്ടിന് ബര്‍മയ്‌ക്കെതിരായ മത്സരത്തിലാണ് താരം ആദ്യമായി കളിച്ചത്. കോലാലംപൂരില്‍ വെച്ചാണ് മത്സരം നടന്നത്. പ്രൊണബ് ഗാംഗുലിയുടെ വിയോഗത്തില്‍ എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അനുശോചനം അറിയിച്ചു.

ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 1969-ലും 1971-ലും സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്നു ഗാംഗുലി. സന്തോഷ് ട്രോഫിയില്‍ എട്ടുഗോളുകള്‍ താരം അടിച്ചിട്ടുണ്ട്. 

മോഹന്‍ ബഗാന് വേണ്ടി കളിച്ച ഗാംഗുലി കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗ്, ഐ.എഫ്.എ ഷീല്‍ഡ്, റോവേഴ്‌സ് കപ്പ് തുടങ്ങിയ നിരവധി കിരീടനേട്ടങ്ങളില്‍ പങ്കാളിയായി. 

Content Highlights: AIFF condoles death of former India winger Pronab Ganguly