Photo: AP
ബുഡാപെസ്റ്റ്: യൂറോപ്പ് ലീഗ് ഫൈനല്‍ തോല്‍വിയ്ക്ക് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിയെ ആക്രമിച്ച് എ.എസ്.റോമ ആരാധകര്‍. ഇംഗ്ലണ്ടുകാരനായ റഫറി ആന്റണി ടെയ്‌ലറെയും കുടുംബത്തെയുമാണ് ആരാധകര്‍ ആക്രമിച്ചത്. ഫൈനലില്‍ റോമയെ കീഴടക്കി സെവിയ്യ കിരീടം നേടിയിരുന്നു.
മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍വെച്ചാണ് റഫറിയ്ക്കും കുടുംബത്തിനുമെതിരേ ആരാധകര്‍ ആക്രമണം നടത്തിയത്. കസേരയും വെള്ളക്കുപ്പികളുമെല്ലാമെറിഞ്ഞ് ആരാധകര്‍ റഫറിയ്‌ക്കെതിരേ രോഷം തീര്‍ത്തു.
മത്സരത്തില്‍ റഫറി സെവിയ്യയ്ക്കനുകൂലമായാണ് നിന്നതെന്നാണ് ആരാധകരുടെ പക്ഷം. റോമ പരിശീലകന്‍ ഹോസെ മൗറീന്യോയും സമാന അഭിപ്രായം ഉന്നയിച്ചിരുന്നു. റഫറി സ്പാനിഷുകാരനാണെന്നാണ് മൗറീന്യോ തുറന്നടിച്ചത്. മത്സരത്തില്‍ റഫറി 14 മഞ്ഞക്കാര്‍ഡുകളാണ് വിധിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1 ന് സമനിലയില്‍ നിന്നതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ 4-1 നാണ് സെവിയ്യ ജയിച്ചത്.
Content Highlights: After Roma's Europa League Final Defeat, Fans Attack English Referee And His Family
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..