യാവോണ്‍ഡെ: ആതിഥേയരായ കാമറൂണ്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീമായി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ എത്യോപ്യയെ 4-1 ന് കീഴടക്കി.

കാള്‍ ടോക്കോ എക്കാംബി (എട്ട്, 67), വിന്‍സെന്റ് അബൂബക്കര്‍ (53, 55) എന്നിവര്‍ ഇരട്ടഗോള്‍ നേടി. എത്യോപ്യക്കായി ഹോറ്റെസ ഡുക്കിലി (നാല്) ലക്ഷ്യം കണ്ടു.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് കാമറൂണിന്റെ മുന്നേറ്റം. ആദ്യകളിയില്‍ ബുര്‍ക്കിനഫാസോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാമറൂണ്‍ കീഴടക്കിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബുര്‍ക്കിനഫാസോ കേപ് വെര്‍ദെയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി (1-0). ബൗര്‍യ്മ ബാന്‍ഡെ (39) നിര്‍ണായക ഗോള്‍ നേടി.

Content HIghlights: African nations cup football 2022, cameroon in pre quarter finals