ഒയേം: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൊറോക്കോയ്ക്ക് ആദ്യ ജയം. ഒന്നിനെതിരെ മൂന്നു ഗോളിന് ടോഗോയെ ആണ് മൊറോക്കോ പരാജയപ്പെടുത്തിയത്. ടോഗോക്ക് വേണ്ടി ഡോസോവി ലീഡ് നേടിയപ്പോള്‍ ബൗഹാഴ്‌സും സൈസും നെസീറിയും മൊറോക്കക്കുവേണ്ടിയും ഗോളുകള്‍ നേടി.  തോല്‍വിയോടെ ടോഗോയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു.

അതേസമയം കരുത്തരായ ഐവറി കോസ്റ്റിനെ സമനിലയില്‍ തളച്ച് കോംഗോ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. ഇരു ടീമുകളും രണ്ടു വീതം ഗോളുകളാണ് നേടിയത്. പതിനൊന്നാം മിനിറ്റില്‍ നീസ്‌ക്കന്‍സ് കെബാനോ കോംഗോയെ മുന്നിലെത്തിച്ചു. പക്ഷേ ഇരുപതാം മിനിറ്റില്‍ വില്യം ബോണി ഐവറി കോസ്റ്റിനായി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ജൂനിയര്‍ കാബാംഗ വീണ്ടും കോംഗോയ്ക്ക് ലീഡ് നല്‍കി. അവസാനം 67ാം മിനിറ്റില്‍ സെറീ ഡീ സമനില ഗോള്‍ നേടിയതോടെ ഐവറി കോസ്റ്റ് നാണക്കെടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.