സാദിയോ മാനേയും മുഹമ്മദ് സലായും | Photo: twitter| @CAF_Online
യാവോണ്‍ഡെ: സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന വിശേഷണമാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലിനുള്ളത്. ലിവര്‍പൂള്‍ മുന്നേറ്റത്തില്‍ ഒരുമിച്ചുകളിക്കുന്ന താരങ്ങളാണ് ഇരുവരും.
എട്ടാം കിരീടം ലക്ഷ്യമിടുന്ന ഈജിപ്തിന്റെ ശക്തികേന്ദ്രമാണ് മുഹമ്മദ് സല. ആദ്യകിരീടം ലക്ഷ്യംവെക്കുന്ന സെനഗലിന്റെ പ്രധാന പ്രതീക്ഷയാണ് സാദിയോ മാനെ. ഇരുടീമും തമ്മിലുള്ള ഫൈനല്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 12.30-നാണ്. ഇന്ത്യയില്‍ ടിവി സംപ്രേഷണമില്ല.
സെമിയില്‍ സെനഗല്‍ ബര്ക്കിനോഫാസോയെ മറികടന്നപ്പോള്‍ ഈജിപ്ത് ആതിഥേയരായ കാമറൂണിന്റെ പ്രതീക്ഷകളെ തകര്‍ത്താണ് മുന്നേറിയത്. ബി ഗ്രൂപ്പില്‍നിന്ന് ജേതാക്കളായി മുന്നേറിയ സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ കേപ്പ് ദെ വര്ദെയെയും ക്വാര്‍ട്ടറില്‍ ഇക്വറ്റോറിയല്‍ ഗിനിയെയും തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഡിയില്‍ ആദ്യ കളിയില്‍ നൈജീരിയയോട് തോറ്റ് തുടങ്ങിയ ഈജിപ്ത് രണ്ടാംസ്ഥാനക്കാരായാണ് നോക്കൗട്ട് റൗണ്ടില്‍ കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഐവറികോസ്റ്റിനെയും ക്വാര്‍ട്ടറില്‍ മൊറോക്കോയെയും തോല്‍പ്പിച്ചു. ക്വാര്‍ട്ടറിലും സെമിയിലും എക്സ്ട്രാ ടൈം കളിച്ചാണ് ഈജിപ്ത് വരുന്നത്.
Content Highlights: Africa Cup of Nations Football Final Egypt vs Senegal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..