Photo: twitter.com/IndianFootball
കൊല്‍ക്കത്ത: എ.എഫ്.സി. ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്.
14-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ഛേത്രി, 60-ാം മിനിറ്റില്‍ ഹെഡറിലൂടെ രണ്ടാം ഗോളും കണ്ടെത്തി. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ടീമിനായി. ഇരട്ട ഗോളുകളോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 82 ആയി.
2021 ഒക്ടോബര്‍ 16-ന് സാഫ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നേപ്പാളിനെതിരേ (3-0) ജയിച്ച ശേഷം ഇന്ത്യന്‍ ടീം നേടുന്ന ആദ്യ ജയമാണിത്.
അടുത്ത ഏഷ്യന്‍ കപ്പിന് യോഗ്യതനേടണമെങ്കില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തേ പറ്റൂ. ഏഷ്യാ കപ്പ് അടുത്തവര്‍ഷം അവസാനം നടക്കുമെന്നാണ് പ്രതീക്ഷ. കംബോഡിയയും അഫ്ഗാനിസ്താനും ഹോങ് കോങ്ങും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ. അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Content Highlights: afc asian cup sunil chhetri scores twice as India defeat Cambodia 2-0
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..