ഏഷ്യന്‍ കപ്പിനുള്ള 23 അംഗ ടീമായി; അനസും ആഷിഖും സ്ഥാനം നിലനിര്‍ത്തി


കേരള ബ്ലാസ്റ്റേഴ്സില്‍നിന്ന് മൂന്ന് താരങ്ങള്‍ ഇടം പിടിച്ചു.

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കേരള ബ്ലാസ്റ്റേഴ്സില്‍നിന്ന് മൂന്ന് താരങ്ങള്‍ ഇടം പിടിച്ചു. അനസിന് പുറമെ, സന്ദേശ് ജിംഗാനും ഹോളിചരണ്‍ നര്‍സാറിയുമാണ് മറ്റുരണ്ടുപേര്‍.

ഐ ലീഗില്‍നിന്ന് ഒരു താരത്തിന് മാത്രമാണ് ഇടം കിട്ടിയത്. ഈസ്റ്റ് ബംഗാള്‍ താരം സലം രഞ്ജന്‍ സിങ്ങാണ് ഐ ലീഗ് പ്രതിനിധി. ആതിഥേയരായ യു.എ.ഇ., ബഹ്റൈന്‍, തായ്ലാന്‍ഡ് എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ജനുവരി ആറിന് തായ്ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കെയ്ത്, അമരീന്ദര്‍ സിങ് (ഗോള്‍ കീപ്പര്‍മാര്‍). പ്രിതം കോട്ടല്‍, സാര്‍ഥക് ഗോലി, സന്ദേശ് ജിംഗാന്‍, അനസ്, സലം രഞ്ജന്‍ സിങ്, സുഭാശിഷ് ബോസ്, നാരയണ്‍ ദാസ് (പ്രതിരോധം). ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, ജെര്‍മന്‍ പ്രീത് സിങ്, പ്രോണയ് ഹാള്‍ഡര്‍, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, റൗളിന്‍ ബോര്‍ജസ്, ആഷിഖ്, നര്‍സാറി (മധ്യനിര). സുമീത് പാസി, ബല്‍വന്ദ് സിങ്, സുനില്‍ ഛേത്രി, ജെജെ (മുന്നേറ്റം)

Content Highlights: AFC Asian Cup Football Indian Team Announced Anas Edathodika

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pc george

2 min

വിദ്വേഷപ്രസംഗം: പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


PC George

1 min

പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലെത്തി: ജാമ്യം റദ്ദാക്കിയതിനാല്‍ അറസ്റ്റുണ്ടാകും

May 25, 2022

More from this section




Most Commented