Photo: twitter.com
മിലാന്: ക്ലബ്ബിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മുന്‍ താരവും ഇതിഹാസവുമായ പൗളോ മാള്‍ഡീനിയെ പുറത്താക്കി ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍. മാള്‍ഡീനിയുമായി വഴിപിരിഞ്ഞതായി ക്ലബ്ബ് ചൊവ്വാഴ്ച അറിയിച്ചു.
ക്ലബ്ബുടമ ഗാരി കാര്‍ഡിനാലെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് തീരുമാനം. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ റിക്കി മസാരയും രാജിവെച്ചിട്ടുണ്ട്. താരങ്ങളെ എടുക്കുന്നതിലടക്കമുള്ള കാര്യങ്ങളില്‍ മാള്‍ഡീനിയും ഉടമകളും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു.
2019-ലാണ് മാള്‍ഡീനി മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. 25 വര്‍ഷക്കാലം മിലാന് വേണ്ടി ബൂട്ടുകെട്ടിയ താരമായിരുന്നു മുന്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ കൂടിയായ മാള്‍ഡീനി. മിലാന്റെ സുവര്‍ണ കാലഘട്ടത്തില്‍ അവരെ നയിച്ചിരുന്നതും മാള്‍ഡീനിയായിരുന്നു. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഏഴ് സീരി എ കിരീടങ്ങള്‍, നാല് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍, ഒരു ക്ലബ്ബ് ലോകകപ്പ് എന്നിവ മിലാനൊപ്പം സ്വന്തമാക്കി ഒടുവില്‍ 41-ാം വയസിലാണ് മാള്‍ഡീനി വിരമിക്കുന്നത്.
താരം ടെക്‌നിക്കല്‍ ഡയറക്ടറായി എത്തിയ ശേഷം 2021-22 സീസണിലെ സീരി എ കിരീടം എസി മിലാന്‍ നേടിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്ലബ്ബിന്റെ ആദ്യ സീരി എ കിരീടമായിരുന്നു ഇത്.
Content Highlights: AC Milan has parted ways with technical director Paolo Maldini
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..