കോട്ടയം സാലിക്കൊരു സ്മാരകം: സ്വപ്നം ബാക്കിവച്ച് നിയാസ് യാത്രയായി


സനില്‍ പി. തോമസ്

അറുപത്തിരണ്ടാം വയസില്‍ കൊച്ചിയില്‍ ആയിരുന്നു നിയാസിന്റെ അന്ത്യം.

കോട്ടയം സാലി, നിയാസ് സാലി

ന്യൂഡല്‍ഹിയില്‍ നടന്ന പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ (I951) ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സ്വര്‍ണം നേടിയപ്പോള്‍ ശൈലന്‍ മന്നയ്ക്കും മേവലാലിനുമൊപ്പം വിജയമൊരുക്കിയ കോട്ടയം സാലിയെന്ന പി.ബി. അബ്ദുല്‍ സാലി 1952-ല്‍ ഹെല്‍സിങ്കി ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് കളിച്ചു. സാലിയുടെ കോട്ടയം പുളിമ്മൂട് കവലയിലെ പുത്തന്‍പറമ്പില്‍ തറവാട് 2017 ല്‍ പൊളിച്ചുനീക്കിയെങ്കിലും അവിടെ തനിക്ക് അവകാശപ്പെട്ട ഏഴു സെന്റ് സ്ഥലത്ത് പിതാവിനൊരു സ്മാരകം ഉയരണമെന്ന് മകന്‍ നിയാസ് ഏറെ ആഗ്രഹിച്ചു. ആ സ്വപ്നം ബാക്കി വച്ച് നിയാസ് കഴിഞ്ഞ ദിവസം യാത്രയായി.

അറുപത്തിരണ്ടാം വയസില്‍ കൊച്ചിയില്‍ ആയിരുന്നു നിയാസിന്റെ അന്ത്യം. വൃക്ക മാറ്റിവച്ചതിനെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന നിയാസ് കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സ് വേളയിലാണ് തന്റെ ആഗ്രഹംമാതൃഭൂമി ഓണ്‍ലൈനിലൂടെ 2021 ജൂലൈ 23) പങ്കുവെച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ കോട്ടയത്തു വരാമെന്നും തറവാട് ഇരുന്നിടത്ത് ഒരു കെട്ടിടം പണിയണമെന്നും അതില്‍ ഒരു മുറി കോട്ടയംകാരുടെ പ്രിയപ്പെട്ട ഒളിമ്പ്യനെ പുതിയ തലമുറ ഓര്‍ത്തെടുക്കാന്‍ മ്യൂസിയമാക്കണമെന്നും നിയാസ് പറഞ്ഞു.

1948-ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ സാലിയ്ക്ക് അവസരം നല്‍കാത്തതില്‍ ചോദ്യം ചെയ്ത് ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും കൊല്‍ക്കത്ത പത്രങ്ങളും കൊടുത്ത വാര്‍ത്തയൊക്കെ നിയാസ് ശേഖരിച്ചു വെച്ചിരുന്നു. സാലിക്ക് ലഭിച്ച ട്രോഫികളും മറ്റും കോട്ടയത്തെ വീട്ടില്‍ നിന്നു മുന്‍പ് മോഷണം പോയിരുന്നു. ശേഷിച്ചവയെങ്കിലും സംരക്ഷിക്കണമെന്ന് നിയാസ് ഏറെ ആഗ്രഹിച്ചിരുന്നു.

കോട്ടയം സി.എം.എസ്. കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ തിരുവിതാംകൂര്‍ സര്‍വകലാശാലാ ടീമിലെത്തിയ സാലി ബിരുദ വിദ്യാര്‍ഥിയായിരിക്കെ കല്‍ക്കട്ട സര്‍വകലാശാലയ്ക്കും കളിച്ചു. ഈസ്റ്റ് ബംഗാളിന്റെ ചരിത്രത്തിലെ ആദ്യ മലയാളി നായകനായി. കസ്റ്റംസില്‍ സീനിയര്‍ സൂപ്രണ്ട് ആയിരിക്കെ 1979-ല്‍ അന്‍പത്തിരണ്ടാം വയസില്‍ ആയിരുന്നു കോട്ടയം സാലിയുടെ അന്ത്യം. സാലിയുടെ ഭാര്യ നൈബ കൊല്ലത്തും മകള്‍ നസ്ലി കൊച്ചിയിലുമുണ്ട്.

മകന്‍ നിയാസും കസ്റ്റംസില്‍ ആയിരുന്നു. അസുഖത്തെത്തുടര്‍ന്നു കൊല്‍ക്കത്തയില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയതാണ്. നിയാസും നിയാസിന്റെ മകന്‍ ഉവൈസും സ്‌കൂള്‍, കോളജ് തലങ്ങളില്‍ ഫുട്‌ബോള്‍ കളിച്ചിരുന്നു. നിയാസ് വിട പറഞ്ഞെങ്കിലും കോട്ടയം സാലി സ്മാരക മ്യൂസിയം യാഥാര്‍ഥ്യമാകുമെന്നാന്നു സൂചന.

സാലിയുടെ സഹോദരന്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഷുക്കൂറും (കോട്ടയം), സഹോദരി ഐഷയുടെ മകന്‍ ജെഫിന്‍ ഷംസും ( ഏറ്റുമാനൂര്‍) നിയാസിന്റെ സ്വപ്നം യാഥാര്‍ഥ്യമായിക്കാണുവാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തെ ഈ സൂപ്പര്‍ താരത്തിന്റെ മിന്നല്‍വേഗവും പന്തടക്കവും തുടര്‍ച്ചയായ എട്ടു സീസണുകളിലാണ് ഈസ്റ്റ് ബംഗാളിന്റെ കിരീട നേട്ടങ്ങളില്‍ നിരര്‍ണായകമായത്. കേണല്‍ ഗോദവര്‍മ രാജയുടെ പ്രേരണയിലാണ് അദ്ദേഹം കൊല്‍ക്കത്തയിലേക്ക് ചേക്കേറിയത്. മരണത്തിന് ഏതാനും നാള്‍ മുമ്പും കോട്ടയത്ത് വന്നു താമസിച്ചിരുന്നു. കേരളം അധികം ഓര്‍ക്കാതെയും ചര്‍ച്ച ചെയ്യാതെയും പോയ കോട്ടയം സാലിയെന്ന ഒളിംപ്യന്‍ ഫുട്‌ബോളര്‍ക്കൊരു സ്മാരകം യാഥാര്‍ഥ്യമാകട്ടെ.

Content Highlights: kottayam saleh, kottayam sali, pb abdul saleh, pb abdul sali, niyas sali, sali footballer, niyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented