Photo: twitter.com/ActuFoot_
ആംസ്റ്റര്‍ഡാം: മത്സരത്തിനിടെ മൈതാനത്തേക്കിറങ്ങി ഗോള്‍കീപ്പറെ ആക്രമിച്ച സംഭവത്തില്‍ പി.എസ്.വി. ഐന്തോവന്‍ ആരാധകന് രണ്ടുമാസം തടവുശിക്ഷ. കഴിഞ്ഞമാസം യൂറോപ്പ ലീഗില്‍ പി.എസ്.വി.-സെവിയ മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തിന്റെ അവസാനഘട്ടത്തിലാണ് ആരാധകന്‍ കളത്തിലേക്കിറങ്ങി സെവിയ ഗോള്‍കീപ്പര്‍ മാര്‍കോ ദിമിത്രോവിച്ചിനെ ആക്രമിച്ചത്. ഈസ്റ്റ് ബ്രാബെന്റ് കോടതിയാണ് ശിക്ഷവിധിച്ചത്.
ഇരുപതുകാരനായ ആരാധകന് നേരത്തെ മറ്റൊരുസംഭവവുമായി ബന്ധപ്പെട്ട് ഡച്ച് ഫുട്ബോള്‍ അസോസിയേഷന്‍ രണ്ടുവര്‍ഷത്തെ സ്റ്റേഡിയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സുഹൃത്തിന്റെ ടിക്കറ്റിലാണ് ഇത്തവണ ഇയാള്‍ സ്റ്റേഡിയത്തിലേക്ക് കയറിയത്.
Content Highlights: A fan rushed at Marko Dmitrović during the match between Sevilla and PSV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..