ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിവിധ ക്ലബ്ബുകളിലായി 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഈയാഴ്ച നടന്ന പരിശോധനയ്‌ക്കൊടുവിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 1207 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നവംബര്‍ 9 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് ടെസ്റ്റ് നടത്തിയത്. 

താരങ്ങളും സ്റ്റാഫുമെല്ലാം പരിശോധനയില്‍ ഉള്‍പ്പെടും. രോഗം സ്ഥിരീകരിച്ചവരോട് പത്തുദിവസത്തേക്ക് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ഇതാദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് പ്രീമിയര്‍ ലീഗില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതിനുമുന്‍പ് സെപ്റ്റംബറില്‍ നടത്തിയ പരിശോധനയില്‍ 10 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

നിലവില്‍ താരങ്ങളെല്ലാം ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ കളിക്കാനും നേഷന്‍സ് ലീഗില്‍ പങ്കെടുക്കാനുമെല്ലാമായി അവരവരുടെ ദേശീയ ടീമിനൊപ്പമാണ്. നവംബര്‍ 21 മുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കും. 

Content Highlights: 6 new positive coronavirus cases in latest round of testing in Premier League