ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ ടെസ്റ്റിനൊടുവില്‍ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ താരങ്ങളും ടീം സ്റ്റാഫുകളുമെല്ലാം ഉള്‍പ്പെടും.

ഈ സീസണില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണിത്. ജൂണിലാണ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിച്ചത്. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എവര്‍ട്ടണ്‍-മാഞ്ചെസ്റ്റര്‍ സിറ്റി, ടോട്ടനം-ഫുള്‍ഹാം, ബേണ്‍ലി-ഫുള്‍ഹാം മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു.

മാഞ്ചെസ്റ്റര്‍ സിറ്റിയിലും ഫുള്‍ഹാമിലുമാണ് ഏറ്റവുമധികം താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനിടയിലും മത്സരം കൃത്യമായി നടത്തുമെന്ന് അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്. 

Content Highlights: 40 Covid -19 positives in latest Premier League testing