Image Courtesy: Twitter
ലണ്ടന്‍: ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീം അംഗവും ലീഡ്സ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഇതിഹാസതാരവുമായ ജാക്ക് ചാള്‍ട്ടന്‍ (85) അന്തരിച്ചു. നോര്‍ത്തമ്പര്‍ലാന്‍ഡിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1966-ല്‍ ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിന്റെ സെന്‍ട്രല്‍ ബാക്കായിരുന്നു. ജാക്കിനൊപ്പം സഹോദരനും ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസവുമായ ബോബി ചാള്‍ട്ടനും ടീമില്‍ കളിച്ചിരുന്നു. ഇംഗ്ലണ്ടിനായി 35 മത്സരങ്ങളില്‍ ആറ് ഗോള്‍ നേടി.
ക്ലബ്ബ് കരിയറിലെ മുഴുവന്‍ കാലവും (1952-73) ഇംഗ്ലണ്ടിലെ ലീഡ്സ് യുണൈറ്റഡ് ക്ലബ്ബിനുവേണ്ടി കളിച്ചു. 23 വര്‍ഷം നീണ്ട ക്ലബ്ബ് കരിയറില്‍ 773 മത്സരം കളിച്ചു. വിരമിച്ച ശേഷം അയര്‍ലന്‍ഡ് ടീമിന്റെ പരിശീലകനായി. 1990 ലോകകപ്പില്‍ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചു. മിഡില്‍സ്ബറോ, ഷെഫീല്‍ഡ് വെനസ്ഡേ, ന്യൂകാസില്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു.
ഐറിഷ് ടീമിന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലകനായിരുന്നു ചാള്‍ട്ടന്‍. കളിക്കാരന്റെ കുപ്പായം ഊരിവെച്ച് ചാള്‍ട്ടന്‍ പരിശീലകനായപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഒരുപക്ഷേ അയര്‍ലന്‍ഡ് ടീമാകും. 1990, 1994 ലോകകപ്പുകളിലും 1988 യൂറോ കപ്പിലും ടീം മികച്ച പ്രകടനം നടത്തിയത് ചാള്‍ട്ടന്റെ പരിശീലന മികവിന് തെളിവാണ്.
1987-ല്‍ നടന്ന സൗഹൃദ മത്സരത്തില്‍ ചാള്‍ട്ടന്റെ കുട്ടികള്‍ കരുത്തരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതു കണ്ട് ഫുട്‌ബോള്‍ ലോകം ഞെട്ടി. 1996-ല്‍ അയര്‍ലന്‍ഡ് അദ്ദേഹത്തിന് പൗരത്വം നല്‍കി ആദരിക്കുകയും ചെയ്തു.
അയര്‍ലന്‍ഡിലെ കോര്‍ക്ക് വിമാനത്താവളത്തില്‍ ചൂണ്ടയിടുന്ന ചാള്‍ട്ടന്റെ ഒരു പ്രതിമയുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട പരിശീലകന്റെ പ്രിയപ്പെട്ട വിനോദം അവര്‍ ശിലയില്‍ കൊത്തിവെച്ചിരിക്കുന്നു.
Content Highlights: 1966 World Cup winner for england Jack Charlton dies at 85
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..