
യൂസൊഫ മൗകോകോ | Photo: twitter.com|toisports
ബെര്‍ലിന്‍: ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് സ്വന്തമാക്കി ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം യൂസൊഫ മൗകോകോ. വെറും 16 വയസ്സും 18 ദിവസവും പ്രായമുള്ള താരം ഇന്നലെ സെനിത്തിനെതിരായുളള മത്സരത്തില്‍ ഡോര്‍ട്ട്മുണ്ടിന് വേണ്ടി പകരക്കാരനായി കളത്തിലിറങ്ങി ചരിത്രം കുറിച്ചു.
കാമറൂണ്‍ സ്വദേശിയായ മൗകോകോ 58-ാം മിനിട്ടിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. ഇത്രയും കാലം സെലസ്റ്റിന്‍ ബബയാരോയുടെ പേരിലായിരുന്നു ഈ റെക്കോഡ്. 1994-ല്‍ ആന്ഡെര്ലെക്റ്റിന് വേണ്ടി കളിക്കാനിറങ്ങിയ താരത്തിന് അന്ന് 16 വയസ്സും 87 ദിവസവുമായിരുന്നു പ്രായം.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീം വിജയം നേടിയത് മൗകോകോയ്ക്ക് ഇരട്ടി മധുരമായി. സെനിത്തിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ടീം പ്രീക്വാര്‍ട്ടറിലേക്ക് കടക്കുകയും ചെയ്തു.
Content Highlights: 16-Year-Old Youssoufa Moukoko Becomes Youngest UEFA Champions League Player in Borussia Dortmund Win
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..