ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനൽ - പ്രവചനങ്ങൾക്കുമപ്പുറം


ദുബായില്‍ നിന്ന് ചെസ് ഒളിമ്പ്യന്‍ എ.ആര്‍ അനില്‍കുമാര്‍

കഴിഞ്ഞ 2 ഫൈനലുകളിലും ഒരിക്കൽ പോലും ക്ളാസിക്കൽ ഗെയിമുകളിൽ കാൾസൺ ലീഡ് നേടുകയുണ്ടായില്ല. എന്നിട്ടും അദ്ദേഹം രണ്ട് തവണ ചാമ്പ്യനായി

Photo: AFP

കാൾസന്റെ മുപ്പത്തിയൊന്നാം പിറന്നാൾ ദിനം. വിൻസ്റ്റൺ ചർച്ചിലിന്റേയും തന്റേയും പിറന്നാൾ ഒരേ ദിവസമാണെന്ന് നർമ്മരൂപേണ മത്സരശേഷം അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദിവസത്തെ വിശ്രമത്തിനുശേഷം പുത്തൻ ഊർജ്ജം സംഭരിച്ചാണ് പ്രതിയോഗികൾ വന്നെത്തിയത്. വെള്ളക്കരുക്കളുടെ ചെറിയ ആനുകൂല്യം ലോകചാമ്പ്യനുണ്ടായിരുന്നു. പക്ഷെ ഇരുവരുടെയും മത്സരപൂർവ്വ തയ്യാറെടുപ്പുകൾക്കപ്പുറം മൗലികമായ നൂതനപാതകളിലേക്ക് കളി ഇന്ന് മുന്നേറിയില്ല.

ഗെയിം 4വൈറ്റ്: മാഗ്നസ് കാൾസൺ (നോർവേ)
ബ്ളാക്ക്: യാൻ നെപ്പോമ്നിഷി (ഫിഡെ/റഷ്യ)

1.e4 e5 2. Nf3 Nf6

സിസിലിയൻ നയ്ഡോർഫ് പ്രതിരോധത്തിൽ വിദഗ്ധനായ നിപ്പോ ഇവിടെ പെട്രോഫ് പ്രതിരോധമാണ് അവലംബിക്കുന്നത് എന്നത് കൗതുകമുണർത്തുന്നു. തന്റെ നയ്ഡോർഫ് പ്രതിരോധത്തിനെതിരെ കാൾസൺ മറുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ടാവാം എന്ന ചിന്ത കൊണ്ടായിരിക്കാം ഇത്. അല്ലെങ്കിൽ ഏറ്റവും നിർണ്ണായക ഗെയിമുകൾക്കാണ് നെപ്പോ ആ പ്രതിരോധത്തെ മാറ്റിവെച്ചിരിക്കുകയുമാവാം.

3. Nxe5 d6 4. Nf3 Nxe4 5. d4 d5 6. Bd3 Bd6 7. O-O O-O 8. c4 c6. 9. Re1 Bf5 10. Qb3.

ഇവിടെ കൂടുതൽ ജനപ്രിയനീക്കം 10. Qc2 ആണ്.

10. Qd7 11. Nc3 Nxc3 12. Bxf5 Qxf5 13. bxc3

ഈ രീതിയിൽ കളിക്കപ്പെട്ട മിക്ക ഗെയിമുകളും ഡ്രോയിലാണ് വന്നെത്തിയിട്ടുള്ളത് എന്ന് ഇത്തരുണത്തിൽ ഡച്ച് സൂപ്പർ ഗ്രാൻഡ് മാസ്റ്റർ അനീഷ് ഗിരി നിരീക്ഷിക്കുകയുണ്ടായി.

13. b6 14. cxd5 cxd5 15. Qb5 Qd7 16. a4 Qxb5 17. axb5 a5. 18. Nh4!?

Nf5 കളിച്ച് താൻ ഉടൻ ജയം നേടും എന്നതാണ് വൈറ്റ് ഉയർത്തുന്ന ഭീഷണി. കാൾസണും ടീമും തയ്യാറാക്കിയ പുത്തൻ നീക്കമാണിത്. പക്ഷെ നെപ്പോയും ടീമും ഇതിനെതിരെ സ്വയം സജ്ജരായിരുന്നു എന്നത് കളിയുടെ ബാക്കി നീക്കങ്ങൾ തെളിയിക്കുന്നു.
2018 ൽ കളിക്കപ്പെട്ട ഒരു കറസ്പോണ്ടൻസ് ചെസ്സ് ഗെയിം സമനിലയിലെത്തിയത് ഇപ്രകാരമായിരുന്നു: 18.bxa6 Nxa6 19.Ba3 Bxa3 20.Rxa3 b5 21.Rea1 Nc7 22.Ne5 Rxa3 23.Rxa3 Ra8 24.Rxa8+ Nxa8 =

18. g6 19. g4 Nd7 20. Ng2 Rfc8 21. Bf4 Bxf4 22. Nxf4

അടുത്ത നീക്കത്തിൽ Re7 കളിച്ച് ജയിക്കാവുന്ന എൻഡ്ഗെയിമിൽ വന്നെത്തുക എന്നതാണ് വൈറ്റിന്റെ ഉദ്ദേശ്യം .

22.Rxc3 23. Nxd5 Rd3 24. Re7 Nf8

അടുത്ത നീക്കത്തിനായി കാൾസൺ ദീർഘനേരം ചിന്തിക്കുന്നു.

25. Nf6+ Kg7 26. Ne8+ Kg8 27. d5

വീണ്ടും പഴയ നീക്കം പ്രവർത്തിക്കുന്നതിന് പകരം പുതിയൊരു നീക്കം നടത്തി ലോകചാമ്പ്യൻ ജയിക്കാനായി ഒരു ശ്രമം നടത്തുകയാണ്.

27. a4

7 നിമിഷം ചിന്തയിൽ മുഴുകിയശേഷമാണ് നെപ്പോ ഈ സജീവ നീക്കം നടത്തിയത്.

28. Nf6+ Kg7 29. g5

കാൾസൺ ജയത്തിനുള്ള ശ്രമം തുടരുന്നു. പക്ഷെ നെപ്പോവിന് തെറ്റ് പറ്റിയാൽ മാത്രമേ അദ്ദേഹത്തിന് ജയം സാദ്ധ്യമാകൂ.Rc1 കളിച്ച് രണ്ട് റൂക്കുകളേയും എഴാം നിരയിൽ കൊണ്ടുവന്ന് ജയം നേടുവാൻ ഈ നീക്കം ലക്ഷ്യമിടുന്നു.

29. a3!

മുന്നോട്ട് കുതിക്കുന്ന ഈ പോൺ ലോകചാമ്പ്യന്റെ വിജയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയാണ്. ഈ നീക്കത്തോടെ കാൾസൺ വീണ്ടും ആലോചനയിലാണ്ടു. 34 മിനിറ്റ് ചിന്തിച്ചശേഷം ജയിക്കാനായി വഴികളൊന്നുമില്ലെന്ന് ഉറപ്പുവരുത്തി അദ്ദേഹം സമനിലയിലേക്കുള്ള മാർഗ്ഗം തിരഞ്ഞെടുക്കുന്നു.
30. Ne8+ സമനിലയിലേക്ക് മറ്റൊരു രസകരമായ വഴിയുമുണ്ട്:

30.Rc1!? a2 31.Rxf7+ Kxf7 32.Rc7+ Nd7 33.Rxd7+ Kf8 34.Nxh7+ Ke8 35.Nf6+ Kf8 36.Nh7+ Kg8 37.Nf6+ Kf8 (37...Kh8 38.Rh7#) 38.Nh7+

ഡ്രോ

30. Kg8 31. Nf6+ Kg7 32. Ne8+ Kg8 33. Nf6+

തന്റെ മറുപടി നീക്കമായ 33. K g7 നടത്തുന്നതിന് മുൻപ് നെപ്പോമ്നി ഷി ചീഫ് ആർബിറ്ററെ വിളിച്ചുവരുത്തി തന്റെ നീക്കത്തോടെ ഒരേ പൊസിഷൻ 3 തവണ ആവർത്തിക്കുവാൻ പോകുന്നു എന്ന കാര്യം അറിയിച്ച് ഡ്രോ ക്ലെയിം ചെയ്ത് നീക്കം നടത്തിയതോടെ കളി സമനിലയിലാകുന്നു.

4 കളികൾ തുടർച്ചയായി സമനിലയിൽ അവസാനിച്ചു എന്നത് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വലിയൊരു പ്രശ്നമൊന്നുമില്ല. കഴിഞ്ഞ 2 ഫൈനലുകളിലും ഒരിക്കൽ പോലും ക്ളാസിക്കൽ ഗെയിമുകളിൽ കാൾസൺ ലീഡ് നേടുകയുണ്ടായില്ല. എന്നിട്ടും അദ്ദേഹം രണ്ട് തവണയും ചാമ്പ്യനായി. ഈ അനിശ്ചിതത്വമാണ് ലോക ചെസ്സ് ഫൈനലുകളെ കൂടുതൽ ഉദ്വേഗജനകവും ആവേശകരവുമാക്കി മാറ്റുന്നത്.

Content Highlights: World chess championship 2021, magnus carlsen vs ian nepomniachtchi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented