മാഗ്‌നസ് കാള്‍സണ്‍-യാന്‍ നെപ്പോമ്‌നിഷി ഗെയിം 2; ഉദ്വേഗഭരിതമായ ചെസ് പോരാട്ടം


#ദുബായില്‍ നിന്ന് ചെസ് ഒളിമ്പ്യന്‍ എ.ആര്‍ അനില്‍കുമാര്‍

Photo: twitter| International Chess Federation

വെളുപ്പ് കരുക്കള്‍ എടുത്തു കളിക്കുന്ന ലോകചാമ്പ്യന്റെ സമ്മര്‍ദ്ദതന്ത്രങ്ങളും കറുപ്പ് കരുക്കള്‍ കൊണ്ട് നേരിടുന്ന ചലഞ്ചര്‍ നെപ്പോമ്‌നിഷിയുടെ പ്രതിരോധമുറകളും എന്തെന്നറിയുവാനായി കൗതുകത്തോടെയാണ് ചെസ്സ് പ്രേമികള്‍ രണ്ടാമത്തെ ഗെയിമിനായി കാത്തിരുന്നത്. അവര്‍ക്ക് ലഭിച്ചതാകട്ടെ ഏറ്റവും ആവേശകരമായൊരു സങ്കീര്‍ണതകള്‍ നിറഞ്ഞാടിയ കഠിന ചെസ്സ് പോരാട്ടവും. ഒന്നാമത്തെ ഗെയിമിലെന്ന പോലെ രണ്ടാമത്തെ ഗെയിമിലും കാള്‍സണ്‍ പോണ്‍ ബലി നടത്തിയെന്ന് മാത്രമല്ല കൂടുതല്‍ കരുക്കളുടെ സാന്നിദ്ധ്യം പ്രവചനാതീതമായൊരു മിഡില്‍ ഗെയിമിലേക്ക് അനുവാചകരെ കൊണ്ടുപോവുകയുമുണ്ടായി.

ഗെയിം 2
വൈറ്റ് : മാഗ്‌നസ് കാള്‍സണ്‍ (നോര്‍വേ)
ബ്‌ളാക്ക്: യാന്‍ നെപ്പോമ്‌നിഷി (ഫിഡെ/റഷ്യ)1.d4 Nf6 2.c4 e6

താന്‍ സ്ഥിരം അവലംബിക്കുന്ന ഗ്രണ്‍ഫെല്‍ഡ് പ്രതിരോധത്തില്‍ നിന്നും വ്യതിചലിക്കുകവഴി ഈ ഗെയിമിനായി സവിശേഷ ഓപ്പണിങ്ങ് തയ്യാറെടുപ്പ് നടത്തിയിട്ടാണ് നെപ്പോ വന്നിരിക്കുന്നത് എന്നത് വ്യക്തം

3.Nf3 d5 4.g3

കാറ്റലന്‍ ഓപ്പണിങ്ങ് സമ്പ്രദായം. ബിഷപ്പിനെ g2 ലേക്ക് കൊണ്ടുവന്ന് കളമദ്ധ്യത്തില്‍ നിയന്ത്രണം നേടുവാനും സമ്മര്‍ദ്ദം ചെലുത്തുവാനും ലക്ഷ്യമിടുന്ന പ്രാരംഭമുറ.

4...Be7 5.Bg2 0-0 6.0-0 dxc4 7.Qc2 b5!?

കാള്‍സണ്‍ 2019 ല്‍ ഡിങ്ങ് ലിറനെതിരെ പ്രയോഗിച്ച അതെ നീക്കം ഇപ്പോള്‍ നെപ്പോ കാള്‍സണെതിരെ പ്രയോഗിക്കുന്നു! ഒരുമ്പെട്ട് തന്നെയാണ് ഇന്ന് നെപ്പോ ഗോദയിലിറങ്ങിയിരിക്കുന്നത് എന്ന് ചുരുക്കം.
സാധാരണയായി ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ ഈ സന്ദര്‍ഭത്തില്‍ കളിച്ചുവരുന്നത് 7. ... a6 എന്ന നീക്കമാണ്.

8.Ne5!?

ഇദംപ്രഥമമായാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ തലത്തില്‍ ഈ നീക്കം പ്രത്യക്ഷപ്പെടുന്നത്. കാള്‍സണും സംഘവും ആഴത്തിലുള്ള ഗൃഹപാഠം നടത്തി തൊടുത്തുവിട്ട നൂതന പദ്ധതി.

8...c6

മറ്റൊരു സാധ്യത കുതിരക്കും പോണിനും പകരം റൂക്ക് നല്‍കി കളിക്കുക എന്നതാണ് : 8. ... Qxd4!? 9. Bxa8 Qxe5 10. Bf4 Qc5

9.a4

[9.Nxc6? Nxc6 10.Bxc6 Rb8 കളിക്കുന്നത് ബ്‌ളാക്കിന് അനുകൂലമായി വരും. വൈറ്റിന് പോണ്‍ തിരിച്ചുകിട്ടുന്നുണ്ടെങ്കിലും കൂടുതല്‍ ചലനസ്വാതന്ത്ര്യവും സ്ഥലസൗകര്യവും ബ്‌ളാക്കിനാണ് കൈവരിക.

9...Nd5 10.Nc3 f6 11.Nf3 Qd7

ലോകചാമ്പ്യനെതിരെ പ്രതിരോധസ്വഭാവമുള്ള നീക്കമാണ് നെപ്പോ തെരഞ്ഞെടുക്കുന്നത്. കുറേക്കൂടി സജീവമായ നീക്കം ബിഷപ്പിനെ a6 ല്‍ കൊണ്ടുവരിക, കൂടുതല്‍ സ്‌പേസ് കരസ്ഥമാക്കുക എന്നീ ഉദ്ദേശങ്ങളോടെയുള്ള 11. ... b4 ആണ്. അങ്ങനെയെങ്കില്‍ കളി ഇപ്രകാരം മുന്നോട്ടുപോകാനിടയുണ്ട്: 12.Ne4 Ba6 13.Nc5 Bxc5 14.dxc5 - വൈറ്റിന്റെ പദ്ധതി അടുത്തതായി e4 , Rd1 എന്നീ നീക്കങ്ങള്‍ കളിക്കുക എന്നതാണ്

12.e4!

ഈ നീക്കത്തോടെ വൈറ്റിന് കളമദ്ധ്യത്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നു.

12...Nb4 13.Qe2 Nd3!?

തനിക്ക് വേണ്ടത്ര പരിചിതമല്ലാത്ത ഓപ്പണിങ്ങ് ആയിരുന്നിട്ടുപോലും നെപ്പോ ഊര്‍ജ്ജസ്വലമായ ശൈലിയില്‍ കരുനീക്കങ്ങള്‍ നടത്തുന്നു. അതുത്തതായി പോണിനെ b4 ലേക്ക് കൂടി മുന്നോട്ടു തള്ളുവാന്‍ ബ്‌ളാക്കിനു സാധിച്ചാല്‍ വൈറ്റ് ബുദ്ധിമുട്ടുകളില്‍ അകപ്പെടും

14.e5!

ഏറ്റവും നല്ല മറുനീക്കം. തന്റെ നൈറ്റിനായി e4 കളം കാള്‍സണ്‍ സജ്ജമാക്കുന്നു.

14...Bb7 15.exf6 Bxf6 16.Ne4 Na6 17.Ne5?!

സങ്കീര്‍ണമായ ഈ പൊസിഷനില്‍ ഒരു പക്ഷെ അമിതമായ ആത്മവിശ്വാസം കൊണ്ടാവാം കാള്‍സണ്‍ മറ്റൊരു പോണ്‍ ബലിക്ക് ഒരുങ്ങിയത്. ഈ നീക്കത്തിനെതിരെ കൃത്യമായ മറുപടി നെപ്പോ നടത്തുന്നതോടെ കാള്‍സണ്‍ പ്രതിസന്ധിയില്‍ അകപ്പെടുന്നു.

ഗ്രാന്‍ഡ് മാസ്റ്റര്‍ സാം ഷാങ്ക്‌ലാന്‍ഡ് ശക്തമായ ഒരു തുടര്‍ച്ചയാണ് ഈ സമയം നിര്‍ദ്ദേശിക്കുന്നത് : 17.Nxf6+ 17...gxf6 (17...Rxf6 18.Ne5! Nxe5 19.dxe5 പിറകെ Be3, Rd6 എന്നീ നീക്കങ്ങള്‍ പ്രതീക്ഷിക്കാം.) 18.Bh6 Rf7 19.b3!? Nab4! 20.Nd2! ഈ പൊസിഷനില്‍ f5 കളിച്ചതുകൊണ്ട് ബ്‌ളാക്കിന് സമതുലിതാവസ്ഥ കൈവരിക്കാന്‍ സാധിക്കുമെങ്കിലും ഈ പ്രതിരോധം കണ്ടെത്തുക എന്ന ദൗത്യം നെപ്പോവിന് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമായിരുന്നു.

17...Bxe5 18.dxe5 Nac5

തന്റെ കണക്കുകൂട്ടലുകളില്‍ കാണാതെ പോയ നീക്കം ഇതായിരുന്നു എന്ന് പിന്നീട് വാർത്താസമ്മേളനത്തില്‍ കാള്‍സണ്‍ സമ്മതിക്കുകയുണ്ടായി.

19.Nd6

നൈറ്റിന് പകരം റൂക്ക് നല്‍കുക എന്നത് മാത്രമാണ് ചാമ്പ്യന് മുന്നിലുള്ള മാര്‍ഗം.

Nb3 20.Rb1!? Nbxc1 21.Rbxc1 Nxc1 22.Rxc1 Rab8!

ബിഷപ്പിന് പിന്‍വലിയാനുള്ള ഇടം സൃഷ്ടിക്കുന്നതോടൊപ്പം റൂക്കിനെ സജീവമാക്കുകയും ചെയ്യുന്ന മികച്ച നീക്കം.

23.Rd1 Ba8 24.Be4 c3?!

സങ്കീര്‍ണതകള്‍ നിറഞ്ഞ പൊസിഷനില്‍ വിചിത്രമെന്നു തോന്നിക്കുന്ന അപ്രതീക്ഷിത നീക്കം. കാള്‍സണ്‍ ക്‌ളോക്കില്‍ സമയം കുറവായതിനാല്‍ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ നെപ്പോ നടത്തിയ നീക്കമാണോ ഇത് എന്നറിയില്ല. ഏതായാലും മെച്ചപ്പെട്ട ഒരു പ്രതിരോധനീക്കം നടത്തി പോരാട്ടത്തിന് മൂര്‍ച്ചകൂട്ടാനുള്ള ഒരു സുവര്‍ണ്ണാവസരം നിപ്പോ ഇവിടെ പാഴാക്കുകയാണ് ചെയ്തത്.

Qh5 നെ തടയുകയും Qg7 കളിക്കുവാന്‍ വഴിയൊരുക്കുകയും ചെയ്യുന്ന 24...g6! ആണ് ചെസ്സ് എഞ്ചിനുകള്‍ നിര്‍ദ്ദേശിച്ച നീക്കം.

എന്നിരുന്നാലും സങ്കീര്‍ണതകളും കൗതുകകാരങ്ങളായ ആശയങ്ങളും പൊസിഷനില്‍ നിലനില്‍ക്കും - ഉദാഹരണത്തിന് g6 ല്‍ ബിഷപ്പ് ബലി നടത്തുക എന്ന ഉദ്ദേശത്തോടെ വൈറ്റിന് Qg4 കളിച്ചുനോക്കാം, അല്ലെങ്കില്‍ h5 കളിക്കുക എന്ന ഉദ്ദേശത്തോടെ h4 കളിക്കാം, അതുമല്ലെങ്കില്‍ നൈറ്റിനെ e4 വഴി f6ല്‍ കൊണ്ടുവരാനായി ബിഷപ്പിനെ g2 ലേക്ക് പിന്‍വലിക്കാം. ചിത്രം വ്യക്തമല്ല എന്ന് ചുരുക്കം.

ചെസ്സ് എഞ്ചിനുകള്‍ നല്ലതെന്ന് വാഴ്ത്തിയ മറ്റൊരു നീക്കത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് നെപ്പോ കണ്ടിരിക്കണം: 24...bxa4 25.Bxh7+! Kxh7 26.Qh5+ Kg8 27.Rd4! Qe7! 28.Rh4 Qxh4 29.Qxh4 Rxb2 30.Qxc4 Rb1+ 31.Kg2 c5+ 32.Kh3 Bd5 33.Qxc5 Rb2 34.Nc8 Rfxf2 35.Ne7+ Kh7 36.Qc8 Be4 37.Kg4 Kh6 38.Qh8+ Bh7 39.h4 Rh2 40.Ng8+ Kg6 41.Ne7+ Kh6 =

25.Qc2 g6 26.bxc3 bxa4?!

26...a5! 27.Bxg6 Qg7 കളിച്ചുകൊണ്ട് ആധിപത്യം നേടുവാനുള്ള അവസരം നെപ്പോവിന് ഇതോടെ നഷ്ടമാകുന്നു

27.Qxa4 Rfd8 28.Ra1 c5 29.Qc4 Bxe4 30.Nxe4 Kh8! 31.Nd6 Rb6 32.Qxc5 Rdb8 33.Kg2!

വൈറ്റിന്റെ റൂക്ക് നീക്കം ചെയ്യപ്പെടരുത്

33...a6

33...Qc6+? മഹാ അബദ്ധമാണ് 34.Qxc6 Rxc6 35.Rxa7! Rxc3 36.Nf7+ Kg8 37.Ng5 രണ്ടാമതൊരു പോണ്‍ കൂടി സ്വന്തമാക്കുന്ന വൈറ്റിന് ഇതൊടെ മേല്‍ക്കൈ ലഭിക്കും.

34.Kh3! Rc6 35.Qd4 Kg8 36.c4 Qc7 37.Qg4

തന്റെ പൊസിഷന്‍ കൂടുതലായി മെച്ചപ്പെടുത്തുവാനുള്ള സാധ്യതകളൊന്നും ഇത്തരുണത്തില്‍ കണ്ടില്ല എന്നാണ് പിന്നീട് കാള്‍സണ്‍ പറഞ്ഞത്. ഒരു പക്ഷെ ക്ഷമാപൂര്‍വ്വമുള്ള 37.Kg2 വൈറ്റിന് കളിച്ചുനോക്കാമായിരുന്നു.

37...Rxd6

ഇപ്പോള്‍ നെപ്പോ നൈറ്റിനെ വെട്ടിയെടുത്തുകൊണ്ട് കളിയെ അനായാസം സമനിലയിലേക്ക് തിരിക്കുന്നു

38.exd6 Qxd6 39.c5 Qxc5 40.Qxe6+ Kg7 41.Rxa6 Rf8 42.f4 Qf5+ 43.Qxf5 Rxf5 44.Ra7+ Kg8 45.Kg4 Rb5 46.Re7 Ra5 47.Re5 Ra7 48.h4 Kg7 49.h5 Kh6 50.Kh4 Ra1 51.g4 Rh1+ 52.Kg3 gxh5 53.Re6+ Kg7 54.g5 Rg1+ 55.Kf2 Ra1 56.Rh6 Ra4 57.Kf3 Ra3+ 58.Kf2 Ra4 ½-½

Content Highlights: world chess championship magnus carlsen vs ian nepomniachtchi game analysis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented