136 നീക്കങ്ങള്‍, ഏഴേമുക്കാല്‍ മണിക്കൂര്‍; ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ മാരത്തണ്‍ പോരാട്ടം


ദുബായില്‍ നിന്ന് ചെസ് ഒളിമ്പ്യന്‍ എ.ആര്‍ അനില്‍കുമാര്‍

ഏഴേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ആറാം ഗെയിമില്‍ 136 നീക്കങ്ങളാണ് നടത്തപ്പെട്ടത്. വൈകീട്ട് നാലരക്ക് തുടങ്ങി പുലര്‍ച്ച 12.15 അവസാനിച്ച മാരത്തോണ്‍ പോരാട്ടം

Photo: AFP

മകാലിക ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളില്‍ ഏറ്റവും ആവേശകരമായ ഒന്നായിരുന്നു ദുബായ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണും ചാലഞ്ചര്‍ നെപ്പോമ്‌നിഷിയും തമ്മില്‍ നടന്ന ആറാം ഗെയിം പോരാട്ടം. നിരവധി ഘടകങ്ങളാണ് ഈ ഗെയിമിനെ അസാധാരണമാക്കി മാറ്റിയത്.

1978-ല്‍ കാര്‍പ്പോവും കോര്‍ച്ച്‌നോയും തമ്മില്‍ 124 നീക്കം നീണ്ടുപോയ ഗെയിം സൃഷ്ടിച്ച പൂര്‍വ്വകാല റെക്കോര്‍ഡ് ഈ ഗെയിം പുറംതള്ളി. ഏഴേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ആറാം ഗെയിമില്‍ 136 നീക്കങ്ങളാണ് നടത്തപ്പെട്ടത്. വൈകീട്ട് നാലരക്ക് തുടങ്ങി പുലര്‍ച്ച 12.15 അവസാനിച്ച മാരത്തോണ്‍ പോരാട്ടം.സെര്‍ജി കാര്യാക്കിനെതിരെ 2016-ല്‍ പത്താമത്തെ ക്ലാസ്സിക്കല്‍ ഗെയിമില്‍ കാള്‍സണ്‍ നേടിയ ജയത്തിനു ശേഷം 19 സമനിലകളുടെ നീണ്ട ഇടവേളക്ക് ശേഷം ഇദംപ്രഥമമായാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരു ക്ലാസ്സിക്കല്‍ ജയം സംഭവിക്കുന്നത്.

ആറാം ഗെയിമിലെ ജയം കാള്‍സണ് ഊര്‍ജ്ജവും നെപ്പോവിന് മനസികസമ്മര്‍ദ്ദവും പ്രദാനം ചെയ്യുന്നു. കാള്‍സണ്‍ ലീഡ് നിലനിര്‍ത്തുമോ അതോ നിപ്പോ തിരിച്ചു വരുമോ എന്നതാണ് സുപ്രധാന ചോദ്യം.

ഗെയിം 6

വൈറ്റ്: മാഗ്‌നസ് കാള്‍സണ്‍
ബ്ലാക്ക്: യാന്‍ നെപ്പോമ്‌നിഷി

1.d4 Nf6 2.Nf3 d5 3.g3 e6 4.Bg2 Be7 5.0–0 0–0 6.b3

ഗ്രാൻഡ് മാസ്റ്റർ തലത്തിൽ ഈ പൊസിഷൻ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.

6...c5 7.dxc5 Bxc5 8.c4 dxc4 9.Qc2

ക്വീനുകൾ പരസ്പരം വെട്ടിമാറ്റപ്പെടുന്നത് വൈറ്റിന് പ്രത്യേകിച്ചൊരു ഗുണവും നൽകുകയില്ല

9...Qe7 10.Nbd2!?

ധൈര്യപൂർവ്വം കാൾസൺ വീണ്ടുമൊരു പോൺ ബലി നൽകുന്നു.

10...Nc6!

നെപ്പോ അത് നിരാകരിക്കുന്നു. പോൺ ബലി സ്വീകരിച്ചിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം 10...cxb31.Nxb3 Bd6 12.Nfd4 ബ്ളാക്കിന് ഒരു പോൺ കൂടുതൽ ലഭിച്ചിട്ടുണ്ട്, പക്ഷെ ബ്ലാക്കിന്റെ സി 8 ലെ ബിഷപ്പിനെ തൃപ്തികരമായ രീതിയിൽ പുറത്തുകൊണ്ടുവരിക ദുഷ്‌കരമാണ്. വൈറ്റിന്റെ g2 ലെ ബിഷപ്പും 2 നൈറ്റുകളും കളമദ്ധ്യത്തിൽ സമ്മർദ്ദം ചെലുത്തുന്നു.

11.Nxc4 b5!

ബ്ലാക്ക് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന മികച്ച ഒറ്റമൂലിയാണ് ഈ നീക്കം.

12.Nce5

ഈ സന്ദർഭത്തിൽ 12.Nfe5? കളിക്കുന്നത് അബദ്ധമാണ്, 12...Nd4! 13.Qd1 Bb7! എന്നീ നീക്കങ്ങളോടെ ബ്ളാക്ക് കളിയിൽ മേൽക്കൈ നേടിയെടുക്കും.

12...Nb4!

സമയലാഭത്തോടെ ഈ നൈറ്റ് എതിരാളിയുടെ ക്വീനിനെ ആക്രമിക്കുന്നതോടൊപ്പം തന്റെ ബിഷപ്പിന് b7 ൽ വരുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു. അതേസമയം ഉടൻ ബിഷപ്പിനെ b 7 കൊണ്ടുവരുന്നത് തോൽവിയിലേക്ക് നയിക്കും: 12...Bb7?13.Nxc6 Bxc6

14.b4! Bxf3 15.Bxf3

13.Qb2 Bb7 14.a3 Nc6!

വളരെ ശാസ്ത്രീയമായ രീതിയിൽ ഓപ്പണിങ്ങ് ഘട്ടം കൈകാര്യം ചെയ്ത നെപ്പോ പ്രശ്നങ്ങളൊന്നുമില്ലാത്ത അവസ്ഥയിലേക്ക് തന്റെ കരുക്കളെ കൊണ്ടെത്തിച്ചിരിക്കുന്നു.

15.Nd3 Bb6 16.Bg5 Rfd8 17.Bxf6 gxf6!?

ക്വീനുകൾ അപ്രത്യക്ഷമാകുന്നത് കളിയെ സമനിലയിലേക്ക് കൊണ്ടുപോയാലോ എന്ന ചിന്തയായിരിക്കണം നെപ്പോയെ ഈ നീക്കം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.

18.Rac1 Nd4 19.Nxd4 Bxd4 20.Qa2 Bxg2 21.Kxg2 Qb7+ 22.Kg1 Qe4 23.Qc2 a5 24.Rfd1 Kg7 25.Rd2 Rac8!?

സുഭദ്രമായ നീക്കം ബിഷപ്പിനെ f6 ൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ 25 . ... f5 കളിക്കുന്നതായിരുന്നു.

26.Qxc8 Rxc8 27.Rxc8 Qd5 28.b4 a4 29.e3 Be5?!

രണ്ട് കളിക്കാരും ഈ വേളയിൽ സമയക്കുറവ് അനുഭവിച്ച് തുടങ്ങിയിരുന്നു. നെപ്പോ തന്റെ ആദ്യത്തെ അവസരം പാഴാകുന്നു. കുറേക്കൂടി ശക്തമായ നീക്കം 29...Bb2 ആയിരുന്നു. 30.Rc5! Qd6 31.Rxb2 Qxd3 എന്ന ക്രമത്തിൽ നീക്കങ്ങൾ തുടരും. ഇപ്പോൾ വൈറ്റ് വിഷമവൃത്തത്തിൽ അകപ്പെട്ടു എന്ന് തോന്നിയേക്കാം. പക്ഷെ 32.Rbc2! കളിച്ച് ബ്ലാക്കിന്റെ ...Q x a 3 നെ R x b 5 കളിച്ചുകൊണ്ട് വൈറ്റ് തുല്യത നിലനിർത്തും.

30.h4 h5

ഈ പോൺ പിന്നീട് ഒരു ദൗർബല്യമായി മാറുവാൻ സാധ്യതയുണ്ട്.

31.Kh2 .Bb2?

ഇപ്പോൾ ഈ നീക്കം അനുചിതമാണ്. പക്ഷെ വെറും 3 മിനിറ്റുകൾക്കകം 9 നീക്കങ്ങൾ നടത്താനുള്ള സമയസമ്മർദ്ദത്തിൽ കാൾസൺ ഏറ്റവും നല്ല നീക്കങ്ങൾ കണ്ടെത്തുവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു.

32.Rc5 Qd6 33.Rd1?

ഇവിടെ 33.Rcc2! എന്ന നീക്കം കാൾസണ് വ്യക്തമായ ആധിപത്യം സമ്മാനിക്കുമായിരുന്നു. 33...Bxa3 34.Nf4! 34...Qe7 35.Rc8! കാൾസന്റെ റൂക്കുകളും നൈറ്റും ഒത്തുചേർന്ന് ബ്ലാക്കിന്റെ രാജാവിനെതിരെ അതോടെ നിർണ്ണായകമായ ആക്രമണം അഴിച്ചുവിടും.

33...Bxa3 34.Rxb5 Qd7 35.Rc5 e5 36.Rc2 Qd5?!

ബ്ലാക്ക് ഇവിടെ 36 . ... B x b 4 കളിക്കണമായിരുന്നു.

37.Rdd2! Qb3 38.Ra2 e4?

പകരം 38...f5 ആയിരുന്നു ശരിയായ നീക്കം.

39.Nc5 Qxb4 40.Nxe4?

സമയക്കുറവിൽ അടുത്ത സുവർണ്ണാവസരം പാഴാകുന്നു.

ബ്ലാക്കിന്റെ ക്വീനിനേയും ബിഷപ്പിനേയും നിർജ്ജീവമാക്കുകയും തന്റെ കുതിര കൊണ്ട് എതിരാളിയുടെ പോണിനെ വെട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 40.Rdc2! ആയിരുന്നു കാൾസൺ കളിക്കേണ്ടിയിരുന്ന വിജയനീക്കം.

ഒരു സാധ്യത ഇങ്ങനെയാണ് 40. Rdc2! f5 41.Nxa4 Qxa4 42.Rc3 വൈറ്റ് ജയത്തിലേക്ക് നീങ്ങും.

40...Qb3 41.Rac2 Bf8 42.Nc5 Qb5 43.Nd3 a3

തുല്യത നിലനിർത്താനുള്ള നെപ്പോയുടെ തുറുപ്പുചീട്ടാണ് ഈ പോൺ

44.Nf4 Qa5 45.Ra2 Bb4 46.Rd3 Kh6 47.Rd1 Qa4 48.Rda1 Bd6 49.Kg1 Qb3 50.Ne2 Qd3 51.Nd4 Kh7 52.Kh2

52 . Nc2 ഗുണം ചെയ്യുന്നില്ല 52.Nc2 Qb3! 53.Nxa3? Be5!]

52...Qe4?! 53.Rxa3 Qxh4+!

53...Bxa3? കളിച്ചാൽ 54.Rxa3 കളിച്ച് വൈറ്റ് ജയത്തിലേക്ക് നീങ്ങും.

54.Kg1 Qe4 55.Ra4 Be5! 56.Ne2 Qc2 57.R1a2 Qb3 58.Kg2 Qd5+ 59.f3 Qd1 60.f4 Bc7 61.Kf2 Bb6! 62.Ra1 Qb3 63.Re4 Kg7 64.Re8 f5 65.Raa8 Qb4 66.Rac8 Ba5 67.Rc1 Bb6 68.Re5 Qb3 69.Re8 Qd5 70.Rcc8 Qh171.Rc1 Qd5 72.Rb1 Ba7?

72. … Bd8 ആയിരുന്നു ശരിയായ നീക്കം.

73.Re7! Bc5 74.Re5 Qd3 75.Rb7 Qc2 76.Rb5! Ba7 77.Ra5 Bb6 78.Rab5 Ba7 79.Rxf5! Qd3 80.Rxf7+ Kxf7 81.Rb7+ Kg6 82.Rxa7 Qd5 83.Ra6+ Kh7 84.Ra1! Kg6 85.Nd4 Qb7 86.Ra2 Qh1 87.Ra6+ Kf7 88.Nf3! Qb1 89.Rd6 Kg7 90.Rd5 Qb2+ 91.Rd2 Qb1 92.Re2 Qb6 93.Rc2 Qb1 94.Nd4 Qh1 95.Rc7+ Kf6 96.Rc6+ Kf7 97.Nf3 Qb1 98.Ng5+ Kg7 99.Ne6+ Kf7 100.Nd4 Qh1 101.Rc7+ Kf6 102.Nf3 Qb1 103.Rd7 Qc2+ 104.Rd2 Qb1

സമനിലകളിൽ കലാശിക്കേണ്ടതായ ഇത്തരം കളികളിൽ നിന്നും നിന്നും ജയങ്ങൾ പിഴിഞ്ഞെടുക്കുന്നതിൽ കാൾസൺ വിദഗ്ധനാണ്.

105.Ng1!? Qb4 106.Rd1 Qb3 107.Rd6+ Kg7 108.Rd4 Qb2+ 109.Ne2 Qb1 110.e4! Qh1 111.Rd7+ Kg8 112.Rd4 Qh2+ 113.Ke3 h4 114.gxh4 Qh3+ 115.Kd2 Qxh4 116.Rd3 Kf8 117.Rf3 Qd8+ 118.Ke3 Qa5 119.Kf2 Qa7+ 120.Re3 Qd7 121.Ng3 Qd2+ 122.Kf3 Qd1+ 123.Re2 Qb3+ 124.Kg2 Qb7 125.Rd2 Qb3 126.Rd5 Ke7 127.Re5+ Kf7 128.Rf5+ Ke8 129.e5! Qa2+ 130.Kh3 Qe6?

നിർണ്ണായകമായ അബദ്ധം. 130...Qb1; 130...Qc2 ഇതിൽ ഏതെങ്കിലും ഒന്ന് കളിച്ചാൽ തുല്യത നിലനിർത്താമായിരുന്നു.

131.Kh4 ! Qh6+ 132.Nh5 Qh7 133.e6! Qg6 134.Rf7 Kd8 135.f5 Qg1 136.Ng7 1–0

അസാമാന്യ കായികക്ഷമതയും മാനസിക ഊർജ്ജവും സഹനശേഷിയും തുടർച്ചയായി എട്ട് മണിക്കൂറോളം നിലനിർത്തുക എന്നത് അവിശ്വസനീയം തന്നെ.

Content Highlights: world chess championship magnus carlsen vs ian nepomniachtchi game 6 analysis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented