അന്ന് കൂട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി ഫെഡറര്‍ മിര്‍കയെ ആദ്യമായി ചുംബിച്ചു


കെ. സുരേഷ്

ഭാര്യയും പബ്ലിക് റിലേഷന്‍സ് മാനേജരും ഉപേദേശകയുമെല്ലാമായി. ഫെഡററുടെ ഉയര്‍ച്ച തുടങ്ങിയതും അവിടെനിന്നാണ്. 2003 വിംബിള്‍ഡണിലാണ് ഫെഡറര്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്. മിര്‍കയില്ലാതെ ഒരുദിവസംപോലും കഴിയാനാകില്ലെന്ന് ഫെഡറര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്

റോജർ ഫെഡറർ ഭാര്യ മിർക്കയ്ക്ക് ഒപ്പം | Photo: AP

റോജര്‍ ഫെഡറര്‍ റാക്കറ്റുമായി ഉലകംചുറ്റുമ്പോള്‍, നിഴലുപോലെ അവള്‍ കൂടെയുണ്ടായിരുന്നു. ചിലപ്പോള്‍ ആരാധകരുടെ ആര്‍പ്പുവിളിയിലെ നേരിയ ശബ്ദമായി, ചിലപ്പോള്‍ ദുഃഖത്തില്‍ സാന്ത്വനമായി, മറ്റുചിലപ്പോള്‍ നാലുപൊന്നോമനകളുടെ അമ്മയായി.

മിറോസ്ലോവ എന്ന മിര്‍ക ഫെഡറര്‍. ഫെഡറര്‍ക്കുമുമ്പേ റാക്കറ്റേന്തിയവള്‍. അതിനുമുമ്പേ ലോകറാങ്കിങ്ങില്‍ ഇടംപിടിച്ചവള്‍. പിന്നീട് ഫെഡറര്‍ക്കും കുടുംബത്തിനുംവേണ്ടി കരിയറും പ്രശസ്തിയും ഉപേക്ഷിച്ചവള്‍. സ്ലൊവാക്യയില്‍ ജനിച്ച മിര്‍കയുടെ കുടുംബം പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു.

2000 സിഡ്നി ഒളിമ്പിക്സിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. ഫെഡറര്‍ക്ക് അപ്പോള്‍ 18 വയസ്സ്. മിര്‍കയ്ക്ക് 22. അവര്‍ ഡബിള്‍സില്‍ സ്വിസ് ടീമിനുവേണ്ടി ഒന്നിച്ചു. അന്ന് ടീമിനൊപ്പം ഒരു ഡോര്‍മിറ്ററിയില്‍ കഴിഞ്ഞ കാലത്തെക്കുറിച്ച് പിന്നീട് ഫെഡറര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി മിര്‍കയെ ആദ്യമായി ചുംബിച്ചു. അന്ന് തന്നെ ഒരു കുട്ടിയായാണ് മിര്‍ക പരിഗണിച്ചതെങ്കിലും രണ്ടാഴ്ചകൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഒരു കെമിസ്ട്രി രൂപപ്പെട്ടു എന്നാണ് ഫെഡറര്‍ പിന്നീട് പറഞ്ഞത്.

അന്ന് കരിയറില്‍ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു മിര്‍ക. 2001 സെപ്റ്റംബറില്‍, വനിതാ സിംഗിള്‍സില്‍ തന്റെ കരിയറിലെ ഉയര്‍ന്ന റാങ്കായ 76-ല്‍ എത്തി. 2001 യു.എസ്. ഓപ്പണില്‍ മൂന്നാംറൗണ്ടിലെത്തി. അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍നടന്ന ഹോപ്മാന്‍ കപ്പിലും ഇവര്‍ ടീമായി കളിച്ചു. ആ ടൂര്‍ണമെന്റോടെ പ്രണയം പരസ്യമായി.

അതോടെ ഒരു ചോദ്യമുയര്‍ന്നു. കളിയോ, ജീവിതമോ? രണ്ടിലൊന്ന് മാത്രമേ മുന്നോട്ടുപോകൂ എന്ന സ്ഥിതിയിലെത്തിയതോടെ ഫെഡറര്‍ക്കുവേണ്ടി മിര്‍ക ആ തീരുമാനമെടുത്തു - അവര്‍ കളിക്കളം വിട്ടു. കളിക്കളത്തിനു പുറത്ത് ഫെഡററുടെ മറ്റുകാര്യങ്ങളെല്ലാം മിര്‍ക ഏറ്റെടുത്തു.

ഭാര്യയും പബ്ലിക് റിലേഷന്‍സ് മാനേജരും ഉപേദേശകയുമെല്ലാമായി. ഫെഡററുടെ ഉയര്‍ച്ച തുടങ്ങിയതും അവിടെനിന്നാണ്. 2003 വിംബിള്‍ഡണിലാണ് ഫെഡറര്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്. മിര്‍കയില്ലാതെ ഒരുദിവസംപോലും കഴിയാനാകില്ലെന്ന് ഫെഡറര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

ഏഴുവര്‍ഷത്തോളംനീണ്ട ഡേറ്റിങ്ങിനുശേഷം 2009-ല്‍ ഇവര്‍ വിവാഹിതരായി. അധികംവൈകാതെ ഇരട്ടപ്പെണ്‍കുട്ടികള്‍ പിറന്നു. അവര്‍ക്ക് മൈല റോസ്, ചാര്‍ലിന്‍ റിവ എന്ന് പേരിട്ടു. 2014-ല്‍ മറ്റൊരു ഇരട്ടകളെക്കൂടി സമ്മാനിച്ച് ജീവിതം അവരെ അദ്ഭുതപ്പെടുത്തി. അത് ആണ്‍കുട്ടികളായിരുന്നു, ലിയോയും ലെന്നിയും.

അതിനുശേഷം അച്ഛന്റെ കളി കാണാന്‍ രണ്ട് ഇരട്ടക്കുട്ടികളും മിര്‍കയും സ്റ്റേഡിയങ്ങളില്‍നിന്ന് സ്റ്റേഡിയങ്ങളിലേക്ക് ദേശാടനംനടത്തി. ഭൂഖണ്ഡങ്ങള്‍ അവരെ സ്വീകരിച്ചു. വിജയാരവങ്ങളുമായി ആരാധകര്‍ അവരെ യാത്രയാക്കി. കുടുംബത്തിന് ഒപ്പംവരാന്‍ കഴിയാത്തതുകൊണ്ടുമാത്രം ടൂര്‍ണമെന്റുകള്‍ ഉപേക്ഷിച്ചതില്‍ ഫെഡറര്‍ അഭിമാനംകൊണ്ടു.

Content Highlights: wife Mirka s influence on Roger Federer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented