2019-ലെ കോലിയുടെ കളിക്കണക്കുകള്‍; സെഞ്ചുറികള്‍, പ്രധാന റെക്കോഡുകള്‍ തുടങ്ങി അറിയേണ്ടതെല്ലാം


കഴിഞ്ഞ 86 വര്‍ഷത്തിനിടെ ഓസീസ് മണ്ണില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം കോലി സ്വന്തമാക്കിയത് 2019-ല്‍ ആയിരുന്നു. ആ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ഖ്യാതിയും കോലിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കി

Photo Courtesy: BCCI

വിരാട് കോലിയെന്ന ഐക്കണ്‍ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞുനിന്ന വര്‍ഷമാണ് കടന്നുപോകുന്നത്. ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും കോലി പുതിയ ഉയരങ്ങള്‍ താണ്ടിയ വര്‍ഷം കൂടിയായിരുന്നു ഇത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 2019-ല്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും കോലി തന്നെ.

കഴിഞ്ഞ 86 വര്‍ഷത്തിനിടെ ഓസീസ് മണ്ണില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം കോലി സ്വന്തമാക്കിയത് 2019-ല്‍ ആയിരുന്നു. ആ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന ഖ്യാതിയും കോലിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കി. ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയന്റ് ടേബിളില്‍ ഒന്നാമത് ഇന്ത്യയായിരുന്നു. പക്ഷേ സെമിയില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വി ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാകുന്നതായിരുന്നില്ല.

എന്നാല്‍ പിന്നാലെ നടന്ന വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പരമ്പരകളില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം തുടര്‍ന്നതും കോലിക്ക് കീഴിലായിരുന്നു.