എനിക്കറിയാം നോവി, ഏകാന്ത മൂകതയിലേക്ക് ഉള്‍വലിയേണ്ടിവന്ന കളിയെഴുത്തുകാരന്റെ ആ ഹൃദയവേദന


രവി മേനോന്‍

പ്രസ് ഗാലറിയില്‍ നോവിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്ന കളിയെഴുത്തു കാലം എങ്ങനെ മറക്കും? എല്ലാ സംശയങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു ആ സുഹൃത്തിന്റെ പക്കല്‍.

-

റ്റവും പ്രിയപ്പെട്ട കളിയെഴുത്തുകാരില്‍ ഒരാള്‍ വിധിയുടെ ക്രൂരമായ ടാക്ക്‌ളിംഗിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാഴ്ച എത്ര ഹൃദയഭേദകം. നോവി കപാഡിയ ഈ പരീക്ഷണം അതിജീവിക്കും എന്ന് തന്നെയാണ് പ്രതീക്ഷ; പ്രാര്‍ഥനയും.

1980 കളുടെ മധ്യത്തില്‍ പന്തിനു പിന്നാലെയുള്ള അലച്ചില്‍ തുടങ്ങിയ കാലത്ത് പരിചയപ്പെട്ടതാണ് നോവിയെ. ഇന്ത്യന്‍ ഫുട്ബാളിന്റെ സഞ്ചരിക്കുന്ന വിജ്ഞാനകോശം. എഴുത്തില്‍ മാത്രമല്ല പ്രസംഗത്തിലും റേഡിയോ കമന്ററിയിലുമെല്ലാം പുലി. മോഹന്‍ ബഗാന്റെ ആദ്യത്തെ ഐ എഫ് എ ഷീല്‍ഡ് വിജയമായാലും, ലണ്ടന്‍ ഒളിമ്പിക്‌സിലെ ശാരംഗപാണി രാമന്റെ ഗോളായാലും കൊല്‍ക്കത്ത ലീഗിലെ ശ്യാംഥാപ്പയുടെ ബൈസിക്കിള്‍ കിക്കുകളുടെ കണക്കായാലും ആധികാരികമായിരിക്കും നോവിയുടെ നിരീക്ഷണങ്ങള്‍; കിറുകൃത്യവും. ഗോവയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും ബെംഗളൂരുവിലും മുംബൈയിലും ഡല്‍ഹിയിലുമെല്ലാം പ്രസ് ഗാലറിയില്‍ നോവിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്ന കളിയെഴുത്തു കാലം എങ്ങനെ മറക്കും? എല്ലാ സംശയങ്ങള്‍ക്കും ഉത്തരമുണ്ടായിരുന്നു ആ സുഹൃത്തിന്റെ പക്കല്‍.

ന്യൂറോ സംബന്ധമായ അപൂര്‍വമായ ഒരു രോഗത്തിന്റെ പിടിയിലാണ് കുറച്ചു കാലമായി അദ്ദേഹം എന്നറിഞ്ഞത് ``ഹിന്ദു''വിലെ റിപ്പോര്‍ട്ട് വായിച്ചപ്പോഴാണ്. ചുറുചുറുക്കോടെ, മായാത്ത പുഞ്ചിരിയോടെ മൈതാനങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള നോവിയെ സ്വന്തം വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഒരു വീല്‍ ചെയറില്‍ നിസ്സഹായതയോടെ ഒതുങ്ങിക്കൂടുന്ന മനുഷ്യനായി സങ്കല്‍പ്പിക്കാന്‍ പോലും വയ്യ. ദീര്‍ഘകാലം ഖല്‍സാ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന നോവിയെ ഏറ്റവും വേദനിപ്പിക്കുന്നത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്നുള്ള കടുത്ത അവഗണനയാണ്. യൂണിവേഴ്‌സിറ്റിയുടെ പെന്‍ഷന്‍ ലഭിച്ചിരുന്നെങ്കില്‍ ഭീമമായ ചികിത്സാ ചെലവ് നേരിടാന്‍ സഹായകമായേനെ എന്ന് പറയുന്നു അദ്ദേഹം.

ഗാലറിയുടെ കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ നിന്ന് സ്വന്തം വീടിന്റെ ഏകാന്ത മൂകതയിലേക്ക് ഉള്‍വലിയേണ്ടി വരുന്ന ഒരു കളിയെഴുത്തുകാരന്റെ ഹൃദയവേദന.... ആരും പറയാതെ തന്നെ അതെനിക്കറിയാം, നോവി. എനിക്ക് മാത്രമല്ല കളിയെഴുത്തിന്റെ ലോകത്ത് സ്വയം നഷ്ടപ്പെട്ട എല്ലാവര്‍ക്കും. ഈ ചിരി മങ്ങാതിരിക്കട്ടെ-ഒരിക്കലും.

Content Highlights: Veteran commentator and author Novy Kapadia Ravi Menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും; മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍

Jan 31, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented