ക്രീസിലെ മൈക്കല്‍ ആഞ്ജലോയുടെ ആ നഗ്നചരിത്രത്തിന് നാൽപത്തിയഞ്ച് വയസ്


എന്‍.എസ് വിജയകുമാര്‍

മൈക്കല്‍ ആഞ്ജലോയുടെ നഗ്‌നയോട്ടമായിരുന്നു അടുത്ത ദിവസത്തെ പ്രധാന വാര്‍ത്ത. ഒരു മുഴുവന്‍ പേജ് ചിത്രത്തോടെ രസികനായ ഒരു ബ്രട്ടീഷുകാരന്‍ ' തുറന്നു കാട്ടി' എന്ന് ഒരു പത്രം എഴുതി

-

1975 ഓഗസ്റ്റ് നാല് തിങ്കളാഴ്ച. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സ് പോക്കുവെയിലിൽ കുളിച്ചു നിൽക്കുന്ന ഒരു നിമിഷം. നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും മറക്കുവാൻ കഴിയാത്ത ഒരു അപൂർവ ചരിത്ര നിമിഷത്തിന് അന്നു ലോർഡ്സ് സാക്ഷൃം വഹിക്കുകയായിരുന്നു. ഒരൊറ്റ നിമിഷത്തിന്റെ ആവേശത്തള്ളലിൽ ആഷസ് ടെസ്റ്റ് കാണാനെത്തിയ ഒരു ക്രിക്കറ്റ് ഭ്രാന്തൻ ചെയ്ത വില്ലത്തരം ചരിത്രത്താളുകളിലേക്ക് കയറിക്കൂടുകയായിരുന്നു.

ക്രിക്കറ്റിലെ ബദ്ധവൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ പതിവുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ, ഇയാൻ ചാപ്പലിന്റെ ഓസീസിന് ഇന്നിങ്സ് വിജയം. ഒരു തിരിച്ചുവരവിന് പ്രതിജ്ഞാബദ്ധരായ ഇംഗ്ലണ്ട് ലോഡ്സിലെ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ ടോണി ഗ്രെയിഗിന്റെ 96 റൺസിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 315 റൺസെടുത്തു. തുടന്ന് കങ്കാരു ടീമിനെ 268 റൺസിന് ചുരുട്ടി കെട്ടിയ ഇംഗ്ലണ്ട്, ഓപ്പണർ ജോൺ എഡ്റിച്ചിന്റെ 175 റൺസിന്റെ തകർപ്പൻ സെഞ്ചുറിയിലൂടെ മികച്ച ടോട്ടലിലേക്കു മുന്നേറുകയായിരുന്നു.

ടെസ്റ്റിന്റെ നാലാം ദിനം സമയം 3.15. ആറു വിക്കറ്റിന് 399 എന്ന നിലയിൽ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ അലൻ നോട്ടും ബോബ് വൂമറും ക്രീസിൽ. നഴ്സറി എൻഡിൽ നിന്നും ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളർ ജെഫ് തോംസൺ പന്തെറിയാൻ ഒരുങ്ങുന്നു. അമ്പയർമാരായ ബിൽ അലെയും ടോം സ്റ്റെൻസറും പിച്ചിലേക്ക് നോക്കി നിൽക്കുന്നു. പെട്ടെന്ന് ഒരു ഭാഗത്തു നിന്ന് ഒരു യുവാവ് പിറന്നപടി ഓടിയെത്തി സ്റ്റമ്പുകൾക്ക് മുകളിലൂടെ സമർഥമായി ചാടിക്കടന്ന് നഴ്സറി എൻഡിലേക്ക് പാഞ്ഞു പോയി. ഒരു ജേതാവിന്റെ ഭാവത്തിൽ കാണികളെ അഭിവാദ്യം ചെയ്ത് മൗണ്ട് സ്റ്റാൻഡിലേക്ക് കയറിയ ആ ചെറുപ്പക്കാരനെ പിറന്നപടി കസ്റ്റഡിയിൽ എടുക്കുവാൻ പോലീസുകാർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

മൈക്കൽ ആഞ്ജലോ എന്ന ഇരുപത്തിനാലുകാരനായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന കഥാനായകൻ. വിരസതയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ടെസ്റ്റിൽ, ഗാലറിയിൽ കൂടിയിരുന്ന കാണികൾക്കിടയിൽ നിന്നും സമയം കളയുവാൻ എന്തെങ്കിലും തമാശ ഒപ്പിക്കാനുള്ള ആലോചനയുണ്ടായി. അങ്ങനെ വസ്ത്രമൂരി ഓടാനുള്ള വെല്ലുവിളി വന്നു. മറ്റൊന്നും ആലോചിക്കാതെ മൈക്കൽ ആജ്ഞലോ പന്തയം സ്വീകരിച്ച് ഓടിയെന്നാണ് ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. കാൻവാസ് ഷൂ മാത്രം ധരിച്ചോടിയ ആജ്ഞലോ 20 പൗണ്ടിന്റെ പന്തയം വിജയിച്ചുവെന്ന് ആഹ്ലാദിക്കുമ്പോഴേക്കും ക്യാമറക്കണ്ണുകൾ ആ നിമിഷങ്ങൾ ചരിത്രത്തിനായി ഫ്രെയിമിലാക്കിയിരുന്നു. അന്ന് കായികലോകത്തെ അദ്ഭുതപ്പെടുത്തിയ സംഭവമാണ് ക്രിക്കറ്റിലെ ആദ്യത്തെ 'സ്ട്രീക്കിങ്'.

ടെസ്റ്റ് മാച്ച് കമന്ററി പറഞ്ഞു കൊണ്ടിരുന്ന ബി.ബി.സിയുടെ ലോകപ്രശസ്തനായ ക്രിക്കറ്റ് കമന്റേറ്റർ ജോൺ ആർലോട്ടിന് ആ നിമിഷം സ്ട്രീക്കർ എന്ന വാക്ക് നാവിൽ വന്നില്ല. 'We have got a freaker' എന്നാണ് ആർലോട്ട് അന്ന് പറഞ്ഞത്. വിക്കറ്റിന് മുകളിലൂടെ ഓടുന്ന ഫ്രീക്കർ നല്ല ശരീരവടിവുകളില്ലാത്ത പുരുഷനാണ് എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

മൈക്കൽ ആഞ്ജലോയുടെ നഗ്നയോട്ടമായിരുന്നു അടുത്ത ദിവസത്തെ പ്രധാന വാർത്ത. ഒരു മുഴുവൻ പേജ് ചിത്രത്തോടെ രസികനായ ഒരു ബ്രട്ടീഷുകാരൻ 'തുറന്നു കാട്ടി' എന്ന് ഒരു പത്രം എഴുതി. മാന്യന്മാരുടെ കളിയായ ക്രിക്കറ്റിന് ആഞ്ജലോയുടെ നഗ്നയോട്ടം അപമാനം വരുത്തി വച്ചതായി ക്രിക്കറ്റ് പണ്ഡിതർ എഴുതിയെങ്കിലും അദ്ദേഹത്തെ അനുകൂലിക്കാനും ആളുകളുണ്ടായിരുന്നു.

പോലീസ് പിടിയിലായ ആഞ്ജലോവിനെ അടുത്ത ദിവസം മെർലിബോൺ കോടതിയിൽ ഹാജരാക്കി. പൊതുജന മധ്യത്തിലെ മോശമായ പെരുമാറ്റത്തിന് പന്തയ തുകയായ 20 പൗണ്ട് തന്നെയായിരുന്ന ജഡ്ജി പിഴശിക്ഷയായി വധിച്ചത്. വിധി കേൾക്കുവാൻ വന്ന കളിഭ്രാന്തന്മാർ പിഴയടക്കുവാൻ മത്സരിച്ച് മുന്നോട്ടുവരികയുണ്ടായി.

രസകരമായ മറ്റൊരു വിവരം ആഫ്രിക്കയിൽ തന്റെ അവധി കഴിഞ്ഞ് ജോലിക്കു ചെന്ന ആജ്ഞലോവിനോട് ഓഫീസ് മേധാവി പറഞ്ഞ കാര്യമായിരുന്നു. ആഞ്ജലോ ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കരുതിയാണോ ജോലിക്ക് തിരിച്ചുവന്നിരിക്കുന്നത് എന്ന് മേധാവി ചോദിച്ചത്രെ!

അടുത്ത വർഷം വിംബിൾഡണിൽ പിറന്നപടി ഓടുവാൻ സ്പോൺസർമാർ തേടിയെത്തിയെങ്കിലും വീട്ടുകാരുടെ എതിർപ്പും സ്വന്തം ജാള്യതയും ആഞ്ജലോയെ മറ്റൊരു ഓട്ടത്തിൽ നിന്നും പിന്നോട്ട്വലിച്ചു.

1975 ലോർഡ്സ് സംഭവത്തിന്ശേഷം നിരവധി തവണ ക്രിക്കറ്റ് കളിസ്ഥലങ്ങളിൽ സ്ട്രീക്കിങ് അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ ആതിഥേയരുടെ ന്യൂസീലൻഡുമായുള്ള സെമി ഫൈനൽ വരെ. എന്നാലും 'കന്നി നേട്ടം' മൈക്കൽ ആഞ്ജലോക്ക് സ്വന്തം.

Content Highlights: The first streaker at Lords cricket ground Michael Angelow paints memorable Ashes scene

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented