സ്റ്റീഫന്‍ നമ്മളുദ്ദേശിച്ച ആളല്ല...


സ്‌പോര്‍ട്‌സ് ലേഖകന്‍

സൈമൺ സുന്ദർരാജിനൊപ്പം സ്റ്റീഫൻ ആന്റണി |

കോഴിക്കോട്: ഒമ്പതു മാസം, 32 ഞായറാഴ്ചകള്‍, 25,000-ത്തിലേറെ കിലോമീറ്റര്‍, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള വിവിധ സ്ഥലങ്ങള്‍... ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോ സംഘടനയോ നടത്തിയ യാത്രയുടെ വിവരമല്ലിത്. ഫുട്ബോളിന്റെ ചരിത്രത്തെ അടയാളപ്പെടുത്താന്‍ കല്ലറക്കല്‍ സ്റ്റീഫന്‍ ആന്റണി ഒരുങ്ങിയിറങ്ങിയശേഷമുള്ള കണക്കും കാര്യങ്ങളുമാണ്.

കേരളത്തിലെ ഫുട്ബോള്‍ താരങ്ങളുടെയും പരിശീലകരുടെയുമായി 136 അഭിമുഖങ്ങള്‍ ഇന്ന് സ്റ്റീഫന്റെ കൈയിലുണ്ട്. എല്ലാം ഫുട്ബോളിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും പറയുന്നവ. വരുംതലമുറയ്ക്കുവേണ്ടി താരങ്ങളെയും പരിശീലകരെയും രേഖപ്പെടുത്തുന്ന അഭിമുഖങ്ങള്‍. സ്പര്‍ശനം ആര്‍ട്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് സ്റ്റീഫന്‍ അഭിമുഖങ്ങള്‍ ഫുട്ബോള്‍ പ്രേമികളിലേക്ക് എത്തിക്കുന്നത്.

1972-ല്‍ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ച ടൈറ്റാനിയം താരം അബൂബക്കറിന്റെ അഭിമുഖമാണ് ആദ്യം പുറത്തുവന്നത്. അവസാനമായി കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത പരിശീലകന്‍ സൈമണ്‍ സുന്ദര്‍രാജിന്റേത്. വിക്ടര്‍ മഞ്ഞില, ടി.എ. ജാഫര്‍, യു. ഷറഫലി, സി.സി. ജേക്കബ്, ജോപോള്‍ അഞ്ചേരി, നജീബ്, സേതുമാധവന്‍, സി.വി. പാപ്പച്ചന്‍, കെ.ടി. ചാക്കോ, എ.എം. ശ്രീധരന്‍ തുടങ്ങി ഫുട്ബോളില്‍ തിളങ്ങിയവരും അറിയപ്പെടാതെപോയവരും ഈ അഭിമുഖപരമ്പരയിലുണ്ട്.

ജോലിയും മോട്ടിവേഷന്‍ ക്ലാസുകളുമായി കഴിയുകയായിരുന്ന സ്റ്റീഫന്‍ യാദൃച്ഛികമായാണ് ഫുട്ബോള്‍ കളിക്കാരുടെ അഭിമുഖത്തിലെത്തിയത്. തൃശ്ശൂരില്‍നടന്ന ഒരു മോട്ടിവേഷന്‍ ക്ലാസിനുശേഷം സ്റ്റീഫന്‍ നാട്ടുകാരനായ ഒരാളോട് വിക്ടര്‍ മഞ്ഞിലയെപ്പറ്റി ചോദിക്കുന്നു. അയാള്‍ക്ക് വിക്ടറിനെ അറിയില്ല. ഫുട്ബോള്‍പ്രേമിയായ തനിക്ക് ഇതൊരു ഷോക്കായിരുന്നു. അത്രയും പ്രശസ്തനായിരുന്ന ഒരാളെ പുതിയതലമുറയ്ക്ക് അറിയുന്നില്ലെങ്കില്‍ എത്രയോ താരങ്ങള്‍ വിസ്മൃതിയിലായിട്ടുണ്ടാകുമെന്നതുകൊണ്ടാണ് അഭിമുഖത്തിലൂടെ അവരെ അടയാളപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സ്റ്റീഫന്‍ പറയുന്നു.

സുഹൃത്തും ഫുട്ബോള്‍ സംഘാടകനുമായ മങ്കട സുരേന്ദ്രന്റെ സഹായത്തോടെ ഈ വര്‍ഷം ജനുവരിയില്‍ അഭിമുഖപരമ്പര തുടങ്ങി. ജോലിയുള്ളതിനാല്‍ ഞായറാഴ്ചകളാണ് അഭിമുഖം നടത്തുന്നത്. ഭാര്യ മോളി സ്റ്റീഫന്റെ പിന്തുണയും കൂടെയുണ്ട്. വീഡിയോ ഷൂട്ട് ചെയ്യുന്നതും എഡിറ്റിങ്ങും ഭാര്യയാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കാര്‍ഗോ കമ്പനിയായ എവര്‍ഫാസ്റ്റ് ഫ്രൈറ്റിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരാണ് സ്റ്റീഫന്‍. മക്കള്‍: സാറ സ്റ്റീഫന്‍, ട്രീസ സ്റ്റീഫന്‍. നെടുമ്പാശ്ശേരിയിലാണ് താമസം.

Content Highlights: Stephen has 136 interviews with football players and coaches in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented