അച്ഛനും അമ്മയും സാക്ഷി; ഒറ്റച്ചാട്ടത്തില്‍ ആ രണ്ട് വേദനകളും ശ്രീ മറികടന്നു


ബികെ രാജേഷ്‌

ശ്രീശങ്കറിന്റെ പ്രകടനം | Photo: BK Rajesh

ഴിഞ്ഞ ജൂലായ്ക്കുശേഷം രണ്ടു വേദനകളാണ് പാലക്കാട്ടുകാരന്‍ ശ്രീശങ്കറിനെ തേടിയെത്തിയത്. ഒന്ന് ദൂരേ ടോക്യോയിലെ നാഷണല്‍ സ്റ്റേഡിയത്തിലെ ജമ്പിങ് പിറ്റില്‍. മറ്റൊന്ന് ഇങ്ങ് വീട്ടുമുറ്റത്തെ പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍.

ടോക്യോയിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷകളില്‍ ഒന്നായിരുന്നു ഇരുപത്തിമൂന്നുകാരനായ ശ്രീശങ്കര്‍. പട്യാല ഫെഡറേഷന്‍ കപ്പില്‍ 8.26 മീറ്റര്‍ ചാടി ദേശീയ റെക്കോഡ് സൃഷ്ടിച്ച ശ്രീശങ്കറില്‍ രാജ്യം ഒരു ഉറച്ച മെഡല്‍ സ്വപ്നംകണ്ടു.

എന്നാല്‍, ഒളിമ്പിക് വേദിയില്‍ ശ്രീയ്ക്ക് അവിശ്വസനീയമാംവണ്ണം അടിപതറി. യോഗ്യതാറൗണ്ടിലെ ആദ്യത്തെ ചാട്ടത്തില്‍ 7.69 മീറ്റര്‍ ചാടിയ ശ്രീ പിന്നീടുള്ള രണ്ടവസരത്തിലും പിന്നാക്കം പോയി. രണ്ടാമത്തെ ശ്രമത്തില്‍ 7.51 മീറ്ററും മൂന്നാമത്തെ ചാട്ടത്തില്‍ 7.43 മീറ്ററും. യോഗ്യതാ റൗണ്ടില്‍ ഇരുപത്തിയൊന്‍പതു പേരില്‍ ഇരുപത്തിനാലുകാരനായി കരഞ്ഞുകൊണ്ടായിരുന്നു മടക്കം.

ഫൈനലില്‍ വെങ്കലം നേടിയക്യൂബക്കാരന്‍ മേക്കല്‍ മാസ്സോ താണ്ടിയ ദൂരം 8.21 മീറ്ററായിരുന്നു എന്നറിയുമ്പോഴേ ശ്രീശങ്കറിന്റെ നിറംമങ്ങിയ പ്രകടനത്തിന്റെ വില നമ്മള്‍ അറിയൂ. ഫെഡറേഷന്‍ കപ്പിലെ പ്രകടനം ആവര്‍ത്തിച്ചിരുന്നെങ്കില്‍ നീരജിനൊപ്പം മറ്റൊരു ചരിത്രം കൂടി ടോക്യോയിലെ അത്ലറ്റിക് ഫീല്‍ഡില്‍ പിറക്കുമായിരുന്നു.

ടോക്യോയിലെ ഫോമില്ലായ്മയില്‍ നിന്ന് തിരിച്ചുവരാന്‍ ഏറെ യത്നിക്കേണ്ടിവന്നു ശ്രീശങ്കറിന്. ടോക്യോയ്ക്കുശേഷം അവന്‍ വലിയ സങ്കടത്തിലായിരുന്നു. ആകെ നിരാശ ബാധിച്ച മട്ടിലായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചുവരണമെന്ന വാശിയിലായിരുന്നു അവന്‍-അമ്മ ബിജിമോള്‍ ഓര്‍ക്കുന്നു.

ശ്രീശങ്കറിനേയും അല്‍ഡ്രിനേയും ശ്രീശങ്കറിന്റെ അച്ഛനും അമ്മയും അഭിനന്ദിക്കുന്നു | Photo: BK Rajesh

എന്നാല്‍, അവിടെയാണ് രണ്ടാമത്തെ വേദന ശ്രീയെ തേടിയെത്തിയത്. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെ വലതുകൈ സമീപത്തെ ഹര്‍ഡിലില്‍ ഇടിച്ചു. കൈ കെട്ടേണ്ടിവന്നതോടെ പരിശീലനം പാടെ മുടങ്ങി. കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും ലോക ചാമ്പ്യന്‍ഷിപ്പും അടങ്ങുന്ന സംഭവബഹുലമായ ഒരു സീസണ്‍ നഷ്ടപ്പെടുമെന്ന ആശങ്കയായി പിന്നെ. വീണ്ടും വല്ലാതെ നിരാശ ബാധിച്ച കാലമായി പിന്നെ. അങ്ങനെ വിശ്രമവും ചികിത്സയും വിലപ്പെട്ട മാസങ്ങള്‍ കവര്‍ന്നു. ഒടുവില്‍ ഫെഡറേഷന്‍ കപ്പിന് രണ്ട് മാസം മാത്രമുള്ളപ്പോഴായിരുന്നു വീണ്ടും ഫീല്‍ഡിലിറങ്ങിയത്.

ഒരു വെള്ളക്കുപ്പി നേരാംവണ്ണം പിടിക്കാന്‍ കഴിയുമായിരുന്നില്ല. തൊടുമ്പോള്‍ അറിയാം മുഴച്ചിരിക്കുന്നത്. എന്നിട്ടും വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല ശ്രീ. കൈ ഉയരെ കെട്ടിവച്ചുകൊണ്ടായിരുന്നു ഭാരപരിശീലനമൊക്കെ. റണ്ണപ്പില്‍ താളം കണ്ടെത്താനൊക്കെ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രാര്‍ഥനകളും പരിശ്രമവും ഒന്നും വെറുതെയായില്ല. മൂന്നാമത്തെ ചാട്ടത്തില്‍തന്നെ സ്വന്തം ദേശീയ റെക്കോഡിനു മുകളില്‍ പറന്നു ശ്രീ. കൂട്ടുകാരന്‍ ജെസ്വിന്‍ ആള്‍ഡ്രിനില്‍ നിന്നുള്ള കനത്ത വെല്ലുവിളിക്കൊടുവില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. റെക്കോഡ് ദൂരം താണ്ടുമ്പോള്‍ വേലിക്കപ്പുറത്ത് സാഫ് ഗെയിംസിലെ പഴയ ട്രിപ്പിള്‍ ജംപ് വെള്ളിമെഡല്‍ ജേതാവായ അച്ഛന്‍ മുരളിയും ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സിലെ വെള്ളിമെഡല്‍ ജേതാവായ അമ്മ ബിജിമോളും സഹോദരി ശ്രീപാര്‍വതിയും ഉണ്ടായിരുന്നു. മൂവരും ഓടിയെത്തി ശ്രീയെയും ആള്‍ഡ്രിനെയും വേലിക്കപ്പുറത്ത് നിന്ന് അഭിനന്ദിക്കുകയും ചെയ്തു.

ഫെഡറേഷന്‍ കപ്പില്‍ മത്സരിക്കുമ്പോഴും ചെറിയ ആശങ്കയുണ്ടായിരുന്നുന്നുവെന്ന് ശ്രീശങ്കര്‍ പറയുന്നു. ഒന്നാം സ്ഥാനം നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതിന്റെ ചെറിയ സങ്കടമുണ്ട്. എന്നാല്‍, ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണ്. ഇവിടെ റെക്കോഡ് തകര്‍ക്കപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. എന്നാലും നല്ലൊരു പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സീസണ്‍ തുടങ്ങിയതല്ലേ ഉള്ളൂ. കൂടുതല്‍ മെച്ചപ്പെടുമെന്ന വിശ്വാസമുണ്ട്. ഇനി കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് കുറച്ച് വിദേശ ടൂര്‍ണമെന്റുകളില്‍ മത്സരിക്കണം, തുളുമ്പുന്ന ആത്മവിശ്വാസത്തോടെ ശ്രീശങ്കര്‍ പറഞ്ഞു.

Content Highlights: Sreeshankar Federation Cup Athletics 2022 Long Jump

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented