അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനം; നീന്തലില്‍ ഭാവി വാഗ്ദാനമായി കോഴിക്കോട്ടുകാരി


സ്വന്തം ലേഖകന്‍

കെ. ദേവിക | Photo: special arrangement

കോഴിക്കോട്: 69-ാമത് കേരള സ്റ്റേറ്റ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ താരങ്ങളോട് മത്സരിച്ച് മികച്ച പ്രകടനവുമായി കോഴിക്കോട് സ്വദേശി കെ. ദേവിക. വനിതകളുടെ 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദേവിക, 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ രണ്ടാമതെത്തുകയും ചെയ്തു. ഇതോടൊപ്പം ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനും ഈ 14 വയസുകാരിക്ക് സാധിച്ചു.

34.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ദേവിക ഒന്നാമതെത്തിയത്. 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ 1 മിനിറ്റ് 17.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഇതോടൊപ്പം റിലേയില്‍ ദേവിക ഉള്‍പ്പെട്ട കോഴിക്കോട് ടീം മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഒാഗസ്റ്റ് 22, 23 തീയതികളില്‍ തിരുവനന്തപുരം പിരപ്പന്‍കോടിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാറ്റിക് കോംപ്ലക്‌സിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്.

സംസ്ഥാന അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട് ജില്ല ഏതെങ്കിലും ഒരിനത്തില്‍ ആദ്യമായി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതും ദേവികയിലൂടെയാണ്.

കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ ദേവിക, പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നാലാം വയസില്‍ തന്നെ നീന്തല്‍ പഠിച്ച ദേവിക, 2017-ല്‍ കോഴിക്കോട് അക്വാറ്റിക് അസോസിയേഷന്റെ കോച്ചിങ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നീന്തല്‍ കാര്യമായെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം ആദ്യ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത താരം ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.

ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി നല്ല അനുഭവസമ്പത്തുള്ള സീനിയര്‍ താരങ്ങളുടെ കൂടെ മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തുക എന്നത് അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്ന് അക്വാറ്റിക് അസോസിയേഷന്‍ കോഴിക്കോട് സെക്രട്ടറിയും സംസ്ഥാന അക്വാറ്റിക് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറിയുമായ ജോളി സി.സി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. മികച്ച സമയം കുറിച്ച ദേവിക, ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഡബ്ല്യുഡി കരാറുകാരന്‍ രാകേഷ് കുമാര്‍ - ദീപ്തി ദമ്പതികളുടെ മൂത്ത മകളാണ് ദേവിക. നന്ദവ്, ദേവ് കിരണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlights: smashing performance at the Aquatic Championships Kozhikode girl promising future in swimming


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented