വംശീയവിദ്വേഷം ഒരു ദേശത്തുണ്ടെങ്കിൽ അത് അവിടത്തെ കളിക്കളത്തിലുമുണ്ടാവും. എന്നാലും നവോത്ഥാനത്തിന്റെ കളിത്തൊട്ടിലായ യൂറോപ്പിലെ ഫുട്ബോൾ ഗ്രൗണ്ടുകളിൽ വംശീയവിദ്വേഷത്തിന്റെ പുകയിൽ, തൊലി കറുത്തതായതുകൊണ്ടുമാത്രം ശ്വാസംമുട്ടേണ്ടിവരുന്ന കളിക്കാരുടെ സ്ഥിതിയെക്കുറിച്ചറിയുമ്പോൾ അദ്ഭുതം തോന്നും.
ഇറ്റലിക്കാരനായ ഫുട്ബോളർ മരിയോ ബാലോട്ടെല്ലിക്ക് ക്ലബ്ബ് മത്സരത്തിനിടെ എതിർടീമിലെ കാണികളിൽനിന്ന് അധിക്ഷേപം നേരിടേണ്ടിവന്നതോടെ വംശീയവിദ്വേഷം അഥവാ റേസിസം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു.
തങ്ങളെപ്പോലെയല്ലാത്തവരോടുള്ള അനിഷ്ടം. അത് ഉടലെടുക്കുന്നതിന് പലകാരണങ്ങളുമുണ്ടാവാം, ഒരുപക്ഷേ, എല്ലാ സമൂഹങ്ങളിലുമുണ്ടാവും.എന്നാൽ കുടിയേറ്റം, ആശയവിനിമയത്തിനുള്ള വർധിച്ച സൗകര്യങ്ങൾ, സാമൂഹികപുരോഗതി എന്നിവയ്ക്കൊന്നും അത് പൂർണമായും തുടച്ചുനീക്കാൻ സാധിച്ചിട്ടില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പിന്നീട് ഈസ്റ്റ് ബംഗാളിന് കളിച്ച ചീമ ഒക്കേരി, ഇറാൻകാരനായ മജീദ് ബക്ഷാർ, ജാംഷദ് നസീരി എന്നിവർ പഠിക്കാൻ വന്ന് കളിക്കാരായവരാണ്. അന്ന് സെമി പ്രൊഫഷണലുകളേയുള്ളൂ. അതിന് തൊട്ടുമുൻപ് നെജീരിയക്കാരനായ ഡേവിഡ് വില്യംസ് ഈസ്റ്റ് ബംഗാളിന് കളിച്ചിട്ടുണ്ട്. അദ്ദേഹം എങ്ങനെ എത്തിപ്പെട്ടുവെന്നറിയില്ല. സഞ്ചാരപഥം ഇതുതന്നെയായിരിക്കണം. ഇത്തരംകളിക്കാരുടെ, ഗ്രൗണ്ടിനുപുറത്തെ പിൽക്കാല ജീവിതം 'സുഡാനിഫ്രം നൈജീരിയ' എന്ന സിനിമയിൽ നമ്മൾ കണ്ടു.
അപ്പോൾ, നമ്മൾ തെക്കേ ഗ്യാലറിയിൽ ഇരിക്കുകയാണ്. കളി തുടങ്ങിയിരിക്കുന്നു. ഒരു കറുത്ത കളിക്കാരൻ കളിക്കുന്നു. അയാൾ പന്തുമായി പോസ്റ്റിനടുത്തേക്ക് വന്നപ്പോൾ, കേൾക്കാവുന്ന അകലത്തിൽ അൽപം മുകളിലത്തെ പടവിൽനിന്ന് നല്ല ഇരുണ്ട തൊലിയുള്ള നമ്മുടെ നാട്ടുകാരൻ, കളിക്കാരനെ ചീത്തവിളിച്ചു. 'ബ്ലാക് മങ്കി!'...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..