കിഴക്കമ്പലത്തെ ഇന്ത്യയുടെ വെങ്കല മതില്‍ ഇനി 'ഖേല്‍രത്‌നം'


41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചത്

Photo: ANI

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ഒളിമ്പിക് ഹോക്കിയില്‍ ഒരു മെഡല്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്. ടോക്യോയില്‍ ഇന്ത്യയുടെ ആ മെഡല്‍ സ്വപ്‌നം പൂവണിഞ്ഞപ്പോള്‍ അതില്‍ നിര്‍ണായക സാന്നിധ്യമായത് മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷിന്റെ മികവായിരുന്നു. 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചത്.

ആ പ്രകടനത്തിന് ഇപ്പോഴിതാ മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിലൂടെ രാജ്യം ശ്രീജേഷിന്റെ കഴിവിന് അര്‍ഹിച്ച അംഗീകാരം സമ്മാനിച്ചിരിക്കുകയാണ്. ഖേല്‍രത്‌ന പുരസ്‌കാരം മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍.

വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്തപ്പോള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ഇന്ത്യയുടെ രക്ഷകനായത് ഈ കിഴക്കമ്പലത്തുകാരനായിരുന്നു. മത്സരത്തില്‍ അവസാന സെക്കന്‍ഡിലെ നിര്‍ണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ നടത്തിയത്.

1972-ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിന് ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ കേരളത്തിന്റെ മേല്‍വിലാസമായിരിക്കുകയാണ് ശ്രീ. 49 വര്‍ഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ ശ്രീജേഷിന് ഖേല്‍രത്‌നയുടെ തിളക്കവും. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്‌നത്തിന്റെയും ഫലമാണ് ഈ നേട്ടം.

ബ്രിട്ടനെതിരായ ക്വാര്‍ട്ടറിലും ശ്രീയുടെ ഗോള്‍കീപ്പിങ് മികവാണ് ഇന്ത്യയെ ഒളിമ്പിക് സെമിയിലെത്തിച്ചത്. എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം ഈ മത്സരത്തില്‍ നടത്തിയത്.

രാജ്യത്തിനായി വിവിധ ടൂര്‍ണമെന്റുകളില്‍ ഗോള്‍കീപ്പര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനങ്ങളെ പുകഴ്ത്താതെ വയ്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.

2016-ലെ റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്സിലും ടീമിന്റെ ഭാഗമായി.

കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വര്‍ഷത്തിനിടയില്‍ ഗോള്‍കീപ്പറെന്ന പദവി ശ്രീജേഷില്‍ വന്നുംപോയും കൊണ്ടേയിരുന്നു.

സീനിയര്‍ ഗോള്‍കീപ്പറായ അഡ്രിയന്‍ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011-ല്‍ ചൈനയിലെ ഒര്‍ഡൊസ് സിറ്റിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ പാകിസ്താനെതിരെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്.

അതിനുശേഷം ഇന്ത്യയുടെ ഗോള്‍കീപ്പറുടെ ജേഴ്‌സിയില്‍ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു. 2013 ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്.

പിന്നീട് 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2014-ലെ ലോകകപ്പിലും ഏറെ പിന്നോട്ടു പോയ ഇന്ത്യന്‍ ഹോക്കി ഏറെ പഴികള്‍ കേള്‍ക്കേണ്ടി വന്നു. അവിടെ നിന്ന് ഇന്ത്യന്‍ ടീമിന്റെ രക്ഷക്കെത്തിയത് ശ്രീജേഷായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരായ ഫൈനല്‍ ഇന്ത്യക്ക് എല്ലാ അര്‍ഥത്തിലും വിജയിച്ചേ മതിയാകുമായിരുന്നുള്ള. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തിനൊടുവില്‍ പാകിസ്താന്റെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്‌സ് തടഞ്ഞ് ശ്രീജേഷ് ഇന്ത്യയുടെ ഹീറോ ആയി.

Content Highlights: p r sreejesh the man behind india s triumph in tokyo awarded major dhyan chand khel ratna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented