കോര്‍ട്ടില്‍ മോണിക്കയുടെ രക്തംവീണ ദിനം; ടെന്നീസിന് അതിന്റെ എക്കാലത്തെയും മികച്ച താരത്തെ നഷ്ടമായ ദിനം


പി.ജെ. ജോസ്

'ടെന്നീസിന് അതിന്റെ എക്കാലത്തെയും മികച്ച താരത്തെ നഷ്ടമായ ദിവസം. കായികചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ദിവസം.'' -ലോക ഒന്നാം നമ്പര്‍ പദവിയിലിരിക്കെ, കോര്‍ട്ടില്‍ കുത്തേറ്റുവീണ മോണിക്കാ സെലസിനെപ്പറ്റി ഒരു ആരാധകന്‍ വിലപിച്ചു. ആ ദുരന്തത്തിന് വ്യാഴാഴ്ച 27 വര്‍ഷം

Image Courtesy: Getty Images

ളിക്കളത്തില്‍ വീഴ്ചയും ഉയര്‍ച്ചയും സര്‍വസാധാരണം. പക്ഷേ, 27 വര്‍ഷംമുമ്പൊരു ഏപ്രില്‍ 30-ന് ഹാംബര്‍ഗിലെ കോര്‍ട്ടില്‍ മോണിക്ക സെലസ് വീണതിന് സമാനതകളില്ല. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ ഭ്രാന്തന്‍ ആരാധകന്‍ മത്സരത്തിനിടെ സെലസിനെ കുത്തിവീഴ്ത്തുകയായിരുന്നു. ആ വീഴ്ചയില്‍ സെലസിന്റെ സ്വപ്നങ്ങളും രക്തത്തില്‍ കുതിര്‍ന്നു.

തന്റെ പ്രിയ താരമായ സ്റ്റെഫിയെ പിന്തള്ളി മോണിക്ക ലോക ഒന്നാംനമ്പര്‍ പദവി സ്വന്തമാക്കിയതാണ് ആരാധകനായ ഗുന്തര്‍ പോര്‍ഷെയെ പ്രകോപിപ്പിച്ചത്. സെലസിന്റെ തോളില്‍ 1.5 സെന്റീമീറ്റര്‍ ആഴമുള്ള മുറിവ്! ടെന്നീസിന്റെ ഉയരങ്ങളിലേക്കുള്ള മോണിക്കയുടെ കുതിപ്പ് അന്ന് അവസാനിച്ചു.

യുഗോസ്ലാവിയയില്‍നിന്നെത്തി ടീനേജില്‍ തന്നെ ടെന്നീസ് ലോകം കീഴടക്കിയ ചരിത്രമാണ് മോണിക്കയുടേത്. കരുത്തുറ്റ ഷോട്ടുകളും അതിനൊപ്പമുള്ള മുരളലും. പതിനാറാം വയസ്സില്‍ ലോക ഒന്നാം നമ്പര്‍ താരം സ്റ്റെഫി ഗ്രാഫിനെ അട്ടിമറിച്ച് ഫ്രഞ്ച് ഓപ്പണ്‍ (1990) കിരീടം. കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമിനൊപ്പം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതയുമായി. പതിനേഴാം വയസ്സില്‍ സ്റ്റെഫിയെ പിന്തള്ളി ഒന്നാം റാങ്കിലെത്തുന്ന പ്രായംകുറഞ്ഞ വനിതയായി. തുടരെ മൂന്ന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം (199092). ഓസ്ട്രേലിയന്‍ ഓപ്പണിലും ഹാട്രിക് (199193). തുടരെ രണ്ടുതവണ യു.എസ്. ഓപ്പണ്‍ (1991, 92) നേടി. 19 വയസ്സിനകം എട്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍.

on this day in 1993 World No. 1 Monica Seles stabbed in back during tennis match
മോണിക്ക സെലസ് കുത്തേറ്റ് വീണപ്പോള്‍ | Image Courtesy: Getty Images

1993-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി മിന്നുന്ന ഫോമിലാണ് മോണിക്ക ജര്‍മനിയിലെ ഹാംബര്‍ഗില്‍ കളിക്കാനെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ മഗ്ദലേന മലീവയുമായുള്ള മത്സരത്തിനിടെ മോണിക്ക വിയര്‍പ്പൊപ്പുന്നതിനിടെയാണ് കാണികള്‍ക്കിടയില്‍നിന്നെത്തിയ പോര്‍ഷെ കുത്തിയത്. മോണിക്കയെ ഉടന്‍ ആശുപത്രിയിലാക്കി. പോര്‍ഷെയെ കാണികള്‍ കീഴ്പ്പെടുത്തി. മനോസ്ഥിരതയില്ലാത്തയാളെന്നു പറഞ്ഞ് കോടതി പോര്‍ഷെയെ വെറുതെവിട്ടു.

എന്നാല്‍, മോണിക്കയുടെ ജീവിതം കീഴ്മേല്‍മറിഞ്ഞു. ശരീരത്തിനേറ്റ മുറിവിനേക്കാള്‍ മനസ്സിനേറ്റ മുറിവാണ് മോണിക്കയെ തളര്‍ത്തിയത്. തന്റെ ആരാധകനാണ് ഈ കുറ്റം ചെയ്തതെന്ന അറിവ് എല്ലാകാലത്തും കുറ്റബോധമുണ്ടാക്കിയതായി പിന്നീട് സ്റ്റെഫി വെളിപ്പെടുത്തിയിട്ടുണ്ട്.

വിഷാദത്തിനടിപ്പെട്ട്, എല്ലാവരില്‍നിന്നും അകന്ന് വീട്ടിലെ മുറിയില്‍ ഒളിച്ചിരുന്ന രണ്ടുവര്‍ഷങ്ങളെക്കുറിച്ച് 'ഫ്രം ഫിയര്‍ ടു വിക്ടറി മോണിക്ക സെലസ്' എന്ന ആത്മകഥയില്‍ മോണിക്ക വിശദീകരിക്കുന്നുണ്ട്. മാതാപിതാക്കളോടും സഹോദരനോടുപോലും അധികം സംസാരമില്ല. വിഷാദം മാറ്റാനായി ഐസ്‌ക്രീമും ജങ്ക് ഫുഡുകളും കഴിച്ച് അമിതമായി വണ്ണംവെച്ച് വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്നതു പതിവായി. കോര്‍ട്ടില്‍ ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആരോ പിറകില്‍നിന്നും ആക്രമിക്കാന്‍ വരുന്നതുപോലെ. ജീവിതം നിരാശയുടെ പടുകുഴിയില്‍. ടെന്നീസ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളാണ് ഇതിനിടെ നഷ്ടമായത്.

on this day in 1993 World No. 1 Monica Seles stabbed in back during tennis match
മോണിക്ക സെലസിന് കുത്തേറ്റ വാര്‍ത്തയുമായി പുറത്തിറങ്ങിയ പത്രം | Image Courtesy: Getty Images

രണ്ടുവര്‍ഷത്തിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി ആദ്യ ടൂര്‍ണമെന്റില്‍ (കനേഡിയന്‍ ഓപ്പണ്‍ 1995) ജേതാവായി. അടുത്തവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായി. അതായിരുന്നു അവസാന ഗ്രാന്‍ഡ് സ്ലാം. പരിക്കും അച്ഛന്റെ മരണമടക്കമുള്ള മറ്റു പ്രശ്‌നങ്ങളും അവരെ തളര്‍ത്തി. ഇതിനിടയില്‍ അമേരിക്കന്‍ പൗരത്വം നേടി യു.എസ്. ടീമിനൊപ്പം ഫെഡറേഷന്‍ കപ്പ് നേടി. സിഡ്നി ഒളിമ്പിക്‌സില്‍ വെങ്കലം നേടി. 2008-ല്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ചു.

വനിതാ ടെന്നീസില്‍ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി മാര്‍ഗരറ്റ് കോര്‍ട്ടാണ് ഒന്നാമത്. സെറീന വില്യംസ് (23), സ്റ്റെഫി ഗ്രാഫ് (22) എന്നിവര്‍ തൊട്ടുപിന്നില്‍. ദുരന്തം സംഭവിച്ചിരുന്നില്ലെങ്കില്‍ മോണിക്ക ഇവരേക്കാള്‍ മുന്നിലെത്തിയേനെ എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Content Highlights: on this day in 1993 World No. 1 Monica Seles stabbed in back during tennis match

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented