ലോര്‍ഡ്‌സില്‍ കൂവിവിളിച്ച് കാണികള്‍; ഗാവസ്‌കറുടെ 'വിശ്വവിഖ്യാതമായ മുട്ടല്‍'


സ്വന്തം ലേഖകന്‍ 

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പേരുകേട്ട താരത്തിന്റെ ബാറ്റിങ് സമീപനം ടീമിനെയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ചു. ഇന്നിങ്‌സിലുടനീളം ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ കാണികള്‍ അദ്ദേഹത്തെ കൂവിവിളിക്കുകയായിരുന്നു

Image Courtesy: Getty Images

1975 ജൂണ്‍ ഏഴാം തീയതി ക്രിക്കറ്റ് ചരിത്രത്തില്‍ നിന്ന് ഒരിക്കലും മായ്ച്ചുകളയാന്‍ സാധിക്കാത്ത ദിവസമാണ്. ക്രിക്കറ്റ് ലോകകപ്പുകളുടെ ചരിത്രത്തിലെ ആദ്യ മത്സരം നടന്ന ദിവസമാണത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനും സണ്ണിയെന്ന നമ്മുടെ സ്വന്തം സുനില്‍ ഗാവസ്‌ക്കറിനും അതത്ര സുഖമുള്ള ദിവസമായിരുന്നില്ല. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഇന്നിങ്‌സുകളില്‍ ഒന്ന് പിറന്നതും ആ ദിവസം തന്നെയായിരുന്നു.

ഏകദിന ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ആദ്യം ഏറ്റുമുട്ടിയത് ഇന്ത്യയും ഇംഗ്ലണ്ടുമായിരുന്നു. ഗാവസ്‌ക്കറുടെ 'വിശ്വവിഖ്യാതമായ മുട്ടിക്കളി' കൊണ്ട് പ്രസിദ്ധമായ മത്സരംകൂടിയായിരുന്നു അത്. ആ ഇന്നിങ്‌സ് പിറവിയെടുത്തിട്ട് ഇന്നേക്ക് 47 വര്‍ഷം തികയുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 60 ഓവറില്‍ നേടിയത് നാലിന് 334 റണ്‍സ്. സെഞ്ചുറി നേടിയ ഡെന്നിസ് ആമിസ്സിന്റെയും അര്‍ധ സെഞ്ചുറി നേടിയ കെയ്ത് ഫ്‌ളെച്ചര്‍, ക്രിസ് ഓള്‍ഡ് എന്നിവരുടെയും മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്.

ക്രിക്കറ്റ് എന്നാല്‍ ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണെന്ന് ചിന്തിക്കുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഈ ഇന്നിങ്‌സ് എന്നോര്‍ക്കണം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍നിര 335 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്ക് ഒന്ന് ശ്രമിച്ച് നോക്കുക കൂടി ചെയ്തില്ല. 60 ഓവറുകളും അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നിന് 132 റണ്‍സ്. ഇതില്‍ 60 ഓവറും ക്രീസില്‍ നിന്ന് 174 പന്തുകളും നേരിട്ട ഗാവസ്‌ക്കര്‍ നേടിയത് വെറും 36 റണ്‍സ് മാത്രം. 20.68 ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഒരു ബൗണ്ടറി മാത്രമാണ് ആ ഇന്നിങ്സില്‍ ഉടനീളം ഉണ്ടായിരുന്നത്. 202 റണ്‍സിനാണ് ഇന്ത്യ ആ മത്സരം തോറ്റത്.

ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പേരുകേട്ട താരത്തിന്റെ ബാറ്റിങ് സമീപനം ടീമിനെയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ചു. ഇന്നിങ്‌സിലുടനീളം ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ കാണികള്‍ അദ്ദേഹത്തെ കൂവിവിളിക്കുകയായിരുന്നു. ഇന്നിങ്‌സ് അവസാനിക്കാറായപ്പോള്‍ ഗാവസ്‌ക്കറെ നേരിടാന്‍ ഏതാനും ഇന്ത്യന്‍ ആരാധകര്‍ മൈതാനത്തേക്ക് ഓടിക്കയറുന്നതിനും അന്ന് സ്‌റ്റേഡിയം സാക്ഷിയായി. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോശം ഇന്നിങ്‌സുകളിലൊന്നായി ഈ ഇന്നിങ്‌സ് ഇന്നും തുടരുന്നു.

എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ സച്ചിന്‍ എന്ന ഇതിഹാസം ഇടംപിടിക്കുന്നതിനു മുമ്പ് അത്തരം ആരാധനകളെല്ലാം ഗാവസ്‌ക്കര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് സ്വന്തമാക്കിയ താരവും ആരാധകരുടെ പ്രിയപ്പെട്ട സണ്ണിയായിരുന്നു. ഇതിനൊപ്പം ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറികളെന്ന റെക്കോഡും. ലോകത്തിലെ ഏത് കരുത്തുറ്റ ബൗളിങ് നിരയ്ക്കെതിരെയും ഇന്ത്യയുടെ വജ്രായുധമായിരുന്നു ഒരു കാലത്ത് അദ്ദേഹം. 125 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച സണ്ണി 34 സെഞ്ചുറികളടക്കം അടിച്ചുകൂട്ടിയത് 10,122 റണ്‍സാണ്. 108 ഏകദിനങ്ങളില്‍ നിന്ന് 3,093 റണ്‍സും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25,834 റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം.

1970-കളിലെയും 80-കളിലെയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം എന്നു പറയുന്നത് ക്രിക്കറ്റ് മൈതാനത്ത് എന്തും നടത്തിയെടുക്കാന്‍ പോന്ന പ്രതിഭകളുടെ ഒരു സംഘമായിരുന്നു. ആരാലും കീഴടക്കാന്‍ സാധിക്കാത്തവരെന്നാണ് ക്രിക്കറ്റ് ലോകം അവരെ വിശേഷിപ്പിച്ചിരുന്നത്. മാല്‍ക്കം മാര്‍ഷലും മൈക്കല്‍ ഹോള്‍ഡിങ്ങും ആന്‍ഡി റോബര്‍ട്ട്സുമെല്ലാം അടങ്ങിയ കരീബിയന്‍ ബൗളിങ് യൂണിറ്റിനു മുന്നില്‍ ഒരു ബാറ്റ്സ്മാനും മറുപടിയുണ്ടായിരുന്നില്ല. 1975, 1979 ലോകകപ്പ് ജേതാക്കളും കൂടിയായിരുന്നു അവര്‍. ഈ വിന്‍ഡീസ് ബൗളിങ് യൂണിറ്റിനെ ലവലേശം ഭയക്കാതെ റണ്‍സടിച്ചുകൂട്ടിയവരില്‍ പ്രഗത്ഭനായിരുന്നു ഗാവസ്‌ക്കര്‍. അന്നത്തെ കരുത്തുറ്റ വിന്‍ഡീസ് ടീമിനെതിരേ 13 ടെസ്റ്റ് സെഞ്ചുറികള്‍കളാണ് അദ്ദേഹം അടിച്ചെടുത്തത്. ഒരു എതിരാളിക്കെതിരേ ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇന്നും സണ്ണിയുടെ പേരില്‍ തന്നെ.

Content Highlights: On This Day in 1975 When Sunil Gavaskar Scored 36 Off 174 Balls

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented