കളി നിര്‍ത്തണം, അന്ന് ലഹളയ്ക്കിടെ പ്രസ് ബോക്‌സില്‍ നിന്ന് ഗ്രൗണ്ടിലേക്കിറങ്ങി ജി.കെ മേനോന്‍ പറഞ്ഞു


ഇന്ത്യയുടെ പതനം കണ്ട് വൈകാതെ ബ്രാബോണില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ ആരാധകര്‍ അക്രമാസക്തരായി. അവര്‍ കസേരകളും സോഫ്റ്റ് ഡ്രിങ്ക്‌സ് ബോട്ടിലുകളും വലിച്ചെറിഞ്ഞു. ഗാലറിയില്‍ തീയിട്ടു. കാണികള്‍ ചിതറിയോടി. കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്കും

1969-ൽ ബ്രാബോൺ സ്‌റ്റേഡിയത്തിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) ഉദ്യോഗസ്ഥരിൽ ഒരാളും മുൻ ടെസ്റ്റ് താരവുമായിരുന്ന കെകി താരാപോരെയോട് സംസാരിക്കുന്ന ജി.കെ മേനോൻ | Image Courtesy: Mid day

1969-ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം. നവംബര്‍ നാലിന് ആരംഭിച്ച ആദ്യ ടെസ്റ്റിന് വേദിയായത് മുംബൈയില്‍ ബ്രാബോണ്‍ സ്‌റ്റേഡിയം. ആദ്യ ഇന്നിങ്‌സില്‍ 271 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരേ ഓസീസ് 74 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ പക്ഷേ പട്ടൗഡിയുടെ നേതൃത്വത്തിലുള്ള ടീം തകര്‍ന്നടിയാന്‍ തുടങ്ങി.

ടെസ്റ്റിന്റെ നാലാം ദിനം. ഇന്ത്യ ഏഴിന് 89 റണ്‍സെന്ന മോശം അവസ്ഥയില്‍. ക്രീസില്‍ അജിത് വഡേക്കര്‍ക്കൊപ്പം എസ്. വെങ്കട്ടരാഘവന്‍. ആ ദിവസത്തെ കളി അവസാനിക്കാന്‍ ഏറിയാല്‍ 40 മിനിറ്റ് മാത്രം ബാക്കി. പേസര്‍ അലന്‍ കോന്നോലിക്കെതിരേ സ്‌ക്വയര്‍ കട്ട് കളിക്കാന്‍ ശ്രമിച്ച വെങ്കട്ടരാഘവനെ ബീറ്റ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ ബ്രയാന്‍ ടാബെറിന്റെ കൈയില്‍. സെക്കന്റ് സ്ലിപ്പിലുണ്ടായിരുന്ന കെയ്ത്ത് സ്റ്റാക്ക്‌പോള്‍ ശക്തമായ അപ്പീല്‍ തുടങ്ങി. ടാബെറിനാകട്ടെ സംശയവും. പക്ഷേ അമ്പയര്‍ ശംഭു പാനിന്റെ വിരലുയര്‍ന്നു. റേഡിയോ കമന്റേറ്റര്‍ ദേവരാജ് പുരിക്ക് പക്ഷേ ആ തീരുമാനത്തോട് യോജിക്കാനായില്ല. കാണികള്‍ക്കും.

ഇന്ത്യയുടെ പതനം കണ്ട് വൈകാതെ ബ്രാബോണില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ ആരാധകര്‍ അക്രമാസക്തരായി. അവര്‍ കസേരകളും സോഫ്റ്റ് ഡ്രിങ്ക്‌സ് ബോട്ടിലുകളും വലിച്ചെറിഞ്ഞു. ഗാലറിയില്‍ തീയിട്ടു. കാണികള്‍ ചിതറിയോടി. കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്കും. എങ്ങും പുകപടലം. പോലീസ് ഇറങ്ങി അക്രമികളെ സ്‌റ്റേഡിയത്തിന് പുറത്താക്കി. നിര്‍ത്തിവെച്ച മത്സരം പുനഃരാരംഭിച്ചു. ഇതിനെല്ലാം സാക്ഷിയായി പ്രസ് ബോക്‌സില്‍ പ്രശസ്ത സ്‌പോര്‍ട് ജേര്‍ണലിസ്റ്റ് ജി.കെ മേനോനുമുണ്ടായിരുന്നു. വരാനിരിക്കുന്ന നിമിഷങ്ങളില്‍ തനിക്ക് കാലം മറ്റൊരു വേഷം കരുതിവെച്ചിട്ടുള്ളതറിയാതെ.

on that day Cricket writer G.K Menon left the press box to inform that the game cannot go on

മത്സരം തുടങ്ങി, അപ്പോഴാണ് മറ്റൊരു പ്രശ്‌നം. മത്സരത്തിന്റെ സ്‌കോര്‍ എഴുതുന്ന ജെഹാംഗീര്‍ ഇറാനിക്ക് അമ്പയര്‍മാര്‍ നല്‍കുന്ന സിഗ്നല്‍ കാണുന്നില്ല. കാണികളുടെ ലഹളയെ തുടര്‍ന്നുണ്ടായ പുകപടലം തന്നെ കാരണം. ഇത് അറിയിക്കുന്നതിനായി ഇറാനി മൈതാനത്തേക്കിറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനെല്ലാം മുമ്പ് ജി.കെ മേനോന്‍ എന്ന മാധ്യപ്രവര്‍ത്തകന്‍ പ്രസ് ബോക്‌സ് വിട്ട് മൈതാനത്തേക്കിറങ്ങിയിരുന്നു. അമ്പയര്‍മാരായ ശംഭു പാനിനും ഐ. ഗോപാലകൃഷ്ണനും നേര്‍ക്ക് നടന്നടുത്തു. 'കളി നിര്‍ത്തണം' അദ്ദേഹം ഉച്ചത്തില്‍ തന്നെ പറഞ്ഞു. എന്നാല്‍ ഇത് ഓസീസ് ക്യാപ്റ്റന്‍ ബില്‍ ലൗറിക്ക് അത്ര പിടിച്ചില്ല. മൈതാനത്തേക്ക് അതിക്രമിച്ചു കടക്കുന്നയാളാണെന്നു കരുതി ലൗറി മേനോനെ തടഞ്ഞു. ലൗറിയുടെ ശബ്ദമുയര്‍ന്നു, അതേ നാണയത്തില്‍ തന്നെ മേനോനും തിരിച്ചടിച്ചു. മുന്‍പ് സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററായി ജോലി നോക്കിയിരുന്ന മേനോന് അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് നല്ല നിശ്ചയമുണ്ടായിരുന്നു.

ഇതെല്ലാം കണ്ടുകൊണ്ട് പ്രശസ്ത ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ റേ റോബിന്‍സണും പ്രസ് ബോക്‌സിലുണ്ടായിരുന്നു. ക്രിക്കറ്റ് മൈതാനത്തെ ഒട്ടേറെ ലഹളകള്‍ നേരില്‍ കണ്ട റോബിന്‍സണ്‍ അതിനെ കുറിച്ച് ഒരു പുസ്തകമെഴുതിയിരുന്നു, 'ദ വൈല്‍ഡസ്റ്റ് ടെസ്റ്റ്‌സ്'. ബ്രാബോണിലെ ലഹളയ്‌ക്കൊപ്പം ജി.കെ മേനോനെന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും അന്ന് റോബിന്‍സന്റെ പുസ്തകത്തില്‍ ഇടംപിടിച്ചു.

ഇതിനിടെ ഗ്രൗണ്ടിലെത്തിയ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) ഉദ്യോഗസ്ഥരില്‍ ഒരാളും മുന്‍ ടെസ്റ്റ് താരവുമായിരുന്ന കെകി താരാപോരെയോട് കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നതും മേനോന്‍ തന്നെ.

Content Highlights: on that day Cricket writer G.K Menon left the press box to inform that the game cannot go on

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented