ന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങള്‍ എന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഹരമാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പലപ്പോഴും അത് യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കാറുള്ളത്. ലോകകപ്പിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ടെലിവിഷന്‍ റേറ്റിങ്ങ് റെക്കോഡുകളെല്ലാം മറികടന്നാകും പലപ്പോഴും ഇന്ത്യ - പാക്  മത്സരങ്ങള്‍ അവസാനിക്കുക.

കപിലിന്റെ ചെകുത്താന്‍മാര്‍ക്ക് ശേഷം ക്യാപ്റ്റന്‍ കൂളിന്റെ സംഘം ലോക കിരീടത്തില്‍ മുത്തമിട്ടത് 2011 ലോകകപ്പിലായിരുന്നു. സെമിയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് സ്വന്തം നാട്ടില്‍വെച്ചു തന്നെ നേടിയത്.

2011 ലോകകപ്പ് സെമിയില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മികവില്‍ ചിരവൈരികളായ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയത്തിന്റെ ഒമ്പതാം വാര്‍ഷികമാണ് തിങ്കളാഴ്ച.

nine years of India and arch-rivals Pakistan 2011 World Cup semi final clash
Image Courtesy: Getty Images

മൊഹാലിയില്‍ 2011 മാര്‍ച്ച് 30-നായിരുന്നു മത്സരം. ക്വാര്‍ട്ടറില്‍ ഓസീസിന്റെ മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് ഇന്ത്യ സെമിലിലേക്ക് മാര്‍ച്ച് ചെയ്തത്.

പാകിസ്താനെതിരേ ലോകകപ്പില്‍ എന്നും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങിനെ നയിച്ചത്. പലപ്പോഴും ഭാഗ്യം കടാക്ഷിച്ച സച്ചിന്‍ തന്റെ 100-ാം രാജ്യാന്തര സെഞ്ചുറിക്ക് അടുത്തെത്തിയാണ് പുറത്തായത്. നാലു തവണയാണ് ഇന്നിങ്‌സുലടനീളം സച്ചിന്‍ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടത്. 115 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 85 റണ്‍സെടുത്ത സച്ചിനെ ഒടുവില്‍ സയീദ്‌ അജ്മലാണ് പുറത്താക്കിയത്.

nine years of India and arch-rivals Pakistan 2011 World Cup semi final clash
Image Courtesy: Getty Images

2011 ലോകകപ്പ് ഹീറോ യുവ്‌രാജ് സിങ് ആ ടൂര്‍ണമെന്റില്‍ ബാറ്റുകൊണ്ട് തിളങ്ങാതെ പോയ ഏക മത്സരവുമായിരുന്നു അത്.  സ്വന്തം മൈതാനത്ത് നാട്ടുകാര്‍ക്കു മുന്നില്‍ നേരിട്ട് ആദ്യ പന്തില്‍ തന്നെ യുവി പുറത്തായി. നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.

ഫൈനലിലെത്താന്‍ 261 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പാകിസ്താനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. ഒരറ്റത്ത് ഉറച്ചുനിന്ന മിസ്ബാഹ് ഉല്‍ ഹഖ് പൊരുതി നോക്കിയെങ്കിലും (76 പന്തില്‍ നിന്ന് 56 റണ്‍സ്) സഹീറിന്റെ പന്തില്‍ പത്താമനായി മടങ്ങി. ഇന്ത്യയ്ക്ക് 29 റണ്‍സ് ജയം. ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ അഞ്ചാം ജയവും ഫൈനല്‍ ബര്‍ത്തും. സച്ചിനായിരുന്നു കളിയിലെ താരം.

nine years of India and arch-rivals Pakistan 2011 World Cup semi final clash
Image Courtesy: Getty Images

ഇന്ത്യ - പാകിസ്താന്‍ പ്രധാനമന്ത്രിമാര്‍ കൂടി പങ്കെടുത്ത മത്സരം കൂടിയായിരുന്നു അത്. മത്സരം കാണാനുള്ള അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം സ്വീകരിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി മത്സരത്തിനെത്തിയിരുന്നു.

Content Highlights: nine years of India and arch-rivals Pakistan 2011 World Cup semi final clash