Photo: Reuters
പ്രകടനംമങ്ങി കളിജീവിതം അവസാനിച്ചേക്കാമെന്ന ഘട്ടത്തില്‍നിന്ന് കുല്‍ദീപ് യാദവിന്റെ കരിയറും തിരിഞ്ഞുവരുകയായിരുന്നു. വരുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറാണ് ഉത്തര്‍പ്രദേശുകാരനായ കുല്‍ദീപ്. ഏറെക്കാലം ഇന്ത്യന്‍ സ്പിന്നിനെ നയിച്ച ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെ മറികടന്നാണ് ചൈനാമെന്‍ ബൗളറായ 28-കാരന്‍ ഇത്തവണ ഇന്ത്യന്‍ സ്പിന്‍ വിഭാഗത്തിന്റെ തലവനാകുന്നത്.
വരവും തിരിച്ചുവരവും വിന്‍ഡീസില്‍
2017-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ അരങ്ങേറിയ കുല്‍ദീപ് ഇത്തവണ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചതും വിന്‍ഡീസിലെ പ്രകടനത്തിലൂടെയാണ്. പരമ്പരയിലെ മൂന്ന് ഏകദിനത്തില്‍ ഏഴു വിക്കറ്റ് നേടി. ആദ്യ ഏകദിനത്തില്‍ ആറുറണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയതാണ് ഇതില്‍ ശ്രദ്ധേയ പ്രകടനം. ഈ വര്‍ഷം 13 ഏകദിനങ്ങളില്‍ 22 വിക്കറ്റ് നേടിക്കഴിഞ്ഞു.
2020-ല്‍ 58 ഏകദിനങ്ങളില്‍ 100 വിക്കറ്റ് തികച്ച കുല്‍ദീപ് കുറവ് മത്സരങ്ങളില്‍നിന്ന് നൂറുവിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ സ്പിന്നറായി. 2018-ലെ ഇന്ത്യയുടെ ഏഷ്യാകപ്പ് വിജയത്തിലും കുല്‍ദീപിനു നിര്‍ണായകപങ്കുണ്ട്.
പേസില്‍നിന്ന് സ്പിന്നിലേക്ക്
വസീം അക്രത്തെയും സഹീര്‍ഖാനെയുംപോലെ കളിജീവിതത്തിന്റെ തുടക്കത്തില്‍ അതിവേഗബൗളറാകാന്‍ കൊതിച്ചയാളാണ് കുല്‍ദീപ്. എന്നാല്‍, പരിശീലകന്റെ നിര്‍ദേശാനുസരണം സ്പിന്നിലേക്കുമാറി.
ആര്‍. അശ്വിനുശേഷം ടീമിലെ സ്പിന്‍ വിഭാഗത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് യുസ്വേന്ദ്ര ചാഹലായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ചാഹലും കുല്‍ദീപുമായിരുന്നു ഇന്ത്യയുടെ സ്പിന്‍ ആയുധം. എന്നാല്‍, ഏഴു മത്സരങ്ങളില്‍ ആറുവിക്കറ്റാണ് കുല്‍ദീപിന്റെ സംഭാവന. രണ്ടുമത്സരങ്ങളില്‍ ആദ്യ ഇലവനില്‍ അവസരം കിട്ടിയില്ല. ചാഹലായിരുന്നു അന്ന് ടീമിന്റെ പ്രധാന സ്പിന്നര്‍. ഇക്കുറി ഒന്നാം സ്പിന്നറായിത്തന്നെയാണ് കുല്‍ദീപ് ടീമിലിടംനേടിയത്.
പുതിയ തുടക്കം
2021-ഓടെ പ്രകടനത്തിനു മങ്ങലേറ്റ കുല്‍ദീപ് പിന്നീട് വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയി. 2022 ട്വന്റി-20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനുമായില്ല. ഇന്ത്യന്‍ ടീമില്‍നിന്നും ഐ.പി.എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍നിന്നും തഴയപ്പെട്ടു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മുന്‍ ഇന്ത്യന്‍ താരവും ഇടംകൈയന്‍ സ്പിന്നറുമായ സുനില്‍ ജോഷിയുടെ നിര്‍ദേശമനുസരിച്ചാണ് തിരിച്ചുവന്നത്.
പന്തെറിയാന്‍ വരുമ്പോഴുള്ള കുല്‍ദീപിന്റെ ഓട്ടം, പന്തെറിയുമ്പോഴുള്ള കൈയുടെ വേഗം എന്നിവയിലെല്ലാം സുനില്‍ ജോഷി ക്രിയാത്മകമായ മാറ്റംവരുത്തി. മറ്റു ടീമുകളില്‍ ആദ്യ ആറില്‍ ഒന്നിലധികം ഇടംകൈയന്‍ ബാറ്റര്‍മാരുണ്ടാകുമെന്നത് കുല്‍ദീപിന് മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷനല്‍കുന്നു.
ഐ.പി.എലില്‍ കൊല്‍ക്കത്ത ടീമില്‍നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയതും ഈ തിരിച്ചുവരവില്‍ നിര്‍ണായകമായി. അവിടെ പരിശീലകന്‍ റിക്കി പോണ്ടിങ്ങില്‍നിന്നുള്ള ഉപദേശം ഏറെ സഹായിച്ചു. ഏതുതരം വിക്കറ്റായാലും ബൗളിങ്ങില്‍ വൈവിധ്യമുണ്ടാക്കാന്‍ കുല്‍ദീപിനറിയാം. ഈ ലോകകപ്പില്‍ കുല്‍ദീപില്‍നിന്ന് ഇന്ത്യ പലതും പ്രതീക്ഷിക്കുന്നു.
വയസ്സ്: 28
ഏകദിന മത്സരം: 86
വിക്കറ്റ്: 141
എക്കോണമി: 5.14
Content Highlights: kuldeep yadav find spot in indian world cup cricket team 2023
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..