ന്‍.ബി.എ. ചരിത്രത്തില്‍ ഒരു ക്ലബ്ബിനുവേണ്ടി മാത്രമാണ് കോബി ബ്രയാന്റ് കളിച്ചത്. ലോസ് ആഞ്ജലിസ് ലേക്കേഴ്സിനു വേണ്ടി. ഇവര്‍ക്കായി നീണ്ട 20 വര്‍ഷത്തെ കരിയറിനിടെ രണ്ട് ജേഴ്സികളിലാണ് താരം കളിച്ചത്, എട്ടാം നമ്പറും 24-ാം നമ്പറും. കോബി കളി മതിയാക്കിയതോടെ ഈ രണ്ട് നമ്പര്‍ ജേഴ്സികളും ലേക്കേഴ്സ് പിന്‍വലിച്ചു. അതിനുശേഷം ആര്‍ക്കും ഈ നമ്പറുകള്‍ അനുവദിച്ചിട്ടില്ല.

ലോവര്‍ മെറിയോണ്‍ സ്‌കൂളിലായിരുന്നു കോബിയുടെ ഹൈസ്‌കൂള്‍ജീവിതം. ഈ സ്‌കൂളാണ് കോബിയെ വളര്‍ത്തിയത്. അവര്‍ക്കായി കളിക്കുമ്പോള്‍ 33-ാം നമ്പര്‍ ജേഴ്സിയായിരുന്നു ഉപയോഗിച്ചത്. ഈ ജേഴ്സിയും അവര്‍ പിന്‍വലിച്ചിട്ടുണ്ട്. സ്‌കൂളിലെ ജിമ്മില്‍ ഈ ജേഴ്സി അവര്‍ സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്.

2012-ലെ ആ ട്വീറ്റില്‍ ഇങ്ങനെ കുറിച്ചിരുന്നു; 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും'...

കോബിയുടെ വിയോഗത്തിനുപിന്നാലെ എന്‍.ബി.എ.യിലെ മറ്റൊരു ടീമായ ഡാലസ് മാവെറിക്സ് ആദരസൂചകമായി 24-ാം നമ്പര്‍ ജേഴ്സി പിന്‍വലിച്ചു.

ഒന്നിച്ചെത്താന്‍ അവരില്ല; ഇനി ആ ഇരിപ്പിടങ്ങള്‍ ശൂന്യമാണ്...

Content Highlights: Kobe Bryant Have Two Jersey Numbers 8 and 24