Image Courtesy: Twitter
ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍നിന്നും പുറത്തുനിന്നുമായി വന്വരുമാനമുണ്ടായിരുന്നു ബ്രയാന്റിന്. ഏതാണ്ട് 5500 കോടി രൂപയാണ് 20 വര്‍ഷം നീണ്ട കരിയറില്‍നിന്ന് നേടിയത്. കളിക്കുന്നതിനുള്ള വരുമാനത്തിന് പുറമെ പരസ്യങ്ങളില്‍നിന്നുള്ള വരുമാനവും ഉള്‍പ്പെടും.
എന്‍.ബി.എ. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച രണ്ടാമത്തെ താരമാണ്. 2300 കോടിയോളം രൂപയാണ് 20 സീസണുകളില്‍ നിന്നായി ലഭിച്ചത്. 21 സീസണില്‍നിന്ന് 2386 കോടി നേടിയ കെവിന് ഗാര്നെറ്റാണ് മുന്നിലുള്ളത്. 2013-14 സീസണില്‍ 217 കോടി രൂപയാണ് ലോസ് ആഞ്ജലിസ് ലെക്കേഴ്സ് നല്‍കിയത്.
അതേസമയം വിരമിച്ചതിനുശേഷമുള്ള നിക്ഷേപങ്ങളിലൂടെ ഏതാണ്ട് 14,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. ബ്രയാന്റും വെബ് ഡോട്ട് കോം സ്ഥാപകന്‍ ജെഫ് സ്റ്റിബലും ചേര്‍ന്ന് 2013-ല്‍ ആരംഭിച്ച ബ്രയാന്സ്റ്റിബല് കമ്പനി അക്കാലത്ത് 100 ദശലക്ഷം ഡോളറാണ് വിവിധ കമ്പനികളിലായി നിക്ഷേപിച്ചത്. മീഡിയ, ഗെയ്മിങ്, ഡേറ്റ സ്ഥാപനങ്ങളിലാണ് വന്‍തോതില്‍ നിക്ഷേപം നടത്തിയത്.
Content Highlights: Kobe Bryant career of 20 years and Rs 5500 crores of earnings
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..