ച്ഛന്‍ കോബി ബ്രയാന്റിന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടിലേക്ക് പിച്ചവെച്ചവളാണ് ജിയാന. കോര്‍ട്ടിനോട് ഇഷ്ടംകൂടാന്‍ അവള്‍ക്ക് അധികസമയം വേണ്ടിവന്നില്ല. അച്ഛന്റെ അതേവഴിയാണ് തന്റേതെന്നും അവള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. രാത്രിയില്‍ അവള്‍ കാണുന്ന സ്വപ്നങ്ങളിലെല്ലാം ബാസ്‌ക്കറ്റ്ബോളും കോര്‍ട്ടിലെ ആരവവും നിറഞ്ഞുനിന്നു. എന്നാല്‍ ഒരു നിമിഷത്തിനുള്ളില്‍ എല്ലാം അവസാനിച്ചു. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവള്‍ യാത്രയായി.

ബ്രയാന്റെ നാല് പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ജിജി എന്നു വിളിപ്പേരുള്ള ജിയാന. കണറ്റിക്കട്ട് യൂണിവേഴ്സിറ്റിക്കായി കളിച്ച് അതുവഴി ദേശീയ വനിതാ ബാസ്‌കറ്റ്ബോള്‍ ലീഗിലെത്താനായിരുന്നു അവളുടെ പരിശ്രമം. ബാസ്‌കറ്റ്ബോളില്‍ ജിയാനയ്ക്കുള്ള കഴിവ് ബ്രയനും തിരിച്ചറിഞ്ഞിരുന്നു.

2012-ലെ ആ ട്വീറ്റില്‍ ഇങ്ങനെ കുറിച്ചിരുന്നു; 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും'

കോര്‍ട്ടിലുള്ളപ്പോള്‍ അവള്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാണ് എന്ന് ബ്രയാന്റ് പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 20 വര്‍ഷത്തെ എന്‍.ബി.എ. കരിയറിനൊടുവില്‍ വിരമിച്ചശേഷം ബ്രയാന്റ് പരിശീലകവേഷം അണിഞ്ഞതും മകള്‍ക്കുവേണ്ടിയായിരുന്നു. ജിയാനയുടെ മിഡില്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്നു ബ്രയാന്റ്.

കോബിയുടെ ജീവനെടുത്ത അപകടത്തിനു കാരണം മോശം കാലാവസ്ഥയോ, അതോ!

എന്‍.ബി.എ.യിലെ മത്സരങ്ങള്‍ക്കിടയില്‍ ഗാലറിയില്‍ ഈ മകളും അച്ഛനും കാണികള്‍ക്ക് സാധാരണ കാഴ്ചയായിരുന്നു. കളി കാണുന്നതിനിടയില്‍ ജിയാന അച്ഛനോട് സംശയങ്ങള്‍ ചോദിക്കും. ബ്രയാന്റ് മറുപടി നല്‍കും, ചിലപ്പോള്‍ അവളെ തിരുത്തും. എന്നാല്‍ ഇനി ഗാലറിയിലെ ആ ഇരിപ്പിടങ്ങള്‍ ശൂന്യമാണ്.

13-കാരിയായ ജിയാനയുടെ ടീമിനെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്‌പോര്‍ട്സ് അക്കാദമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ആ അപകടം. ഇവരടക്കം കോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.

Content Highlights: Kobe Bryant and his 13-year-old daughter Gianna died alongside