എതിരാളികളുടെ വലനിറച്ച് കേരള സംഘം; യുവനിരയുടെ കരുത്തില്‍ ലക്ഷ്യം കിരീടം


അനീഷ് പി. നായര്‍

കേരള സന്തോഷ് ട്രോഫി ടീം | ഫോട്ടോ: ടി.കെ പ്രദീപ് കുമാർ

കോഴിക്കോട്: കഴിഞ്ഞ സീസണിലെ വിജയകരമായ പരീക്ഷണത്തിന്റെ ആവര്‍ത്തനമാണ് ഇത്തവണത്തെ സന്തോഷ് ട്രോഫിയിലും കണ്ടത്. കോവിഡ് വ്യാപനം മൂലം ഫൈനല്‍ റൗണ്ട് കളിക്കാന്‍ സാധിക്കാതെപോയ ടീമിന്റെ പരിശീലകസംഘത്തിന് വീണ്ടും അവസരം നല്‍കിയും യുവകളിക്കാരെ വിശ്വാസത്തിലെടുത്തും നടത്തിയ നീക്കം വിജയമായി. സ്വന്തം നാട്ടില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ കപ്പുയര്‍ത്തുകയെന്ന കടമ്പയാണ് മുന്നില്‍.

കഴിഞ്ഞ തവണ കോഴിക്കോട്ട് രണ്ട് കളിയും ജയിച്ച് 11 ഗോളും നേടിയാണ് ടീം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. ആകര്‍ഷകമായി കളിച്ച ടീം കാണികളുടെ കൈയടി നേടുകയും ചെയ്തു. എന്നാല്‍, മിസോറമില്‍ നടത്താന്‍ നിശ്ചയിച്ച അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കാതെപോയി. ഇത്തവണ മൂന്ന് കളിയും ജയിച്ച് 18 ഗോളും നേടിയാണ് കേരളസംഘത്തിന്റെ വരവ്.വെല്ലുവിളികളെ നേരിട്ട്

ഇത്തവണ പ്രാഥമിക റൗണ്ടിന് മുമ്പ് കേരളത്തിന് മുന്നില്‍ വലിയ വെല്ലുവിളികളുണ്ടായിരുന്നു. ഫൈനല്‍ റൗണ്ട് കേരളത്തില്‍ നടക്കുമെന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ നേരത്തെയുള്ള പ്രഖ്യാപനം ടീമിന് സമ്മര്‍ദമേറ്റിയിരുന്നു. ഇതോടെ യോഗ്യതനേടുന്നത് അഭിമാനപ്രശ്‌നമായി. ഇതിനൊപ്പം കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ലിയോണ്‍ അഗസ്റ്റിന്‍, ജിതിന്‍, അലക്‌സ് സജി, ജിഷ്ണു ബാലകൃഷ്ണന്‍, ഋഷിദത്ത്, എമില്‍ ബെന്നി തുടങ്ങിയ താരങ്ങളുടെ അഭാവവും വെല്ലുവിളിയായി.

കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ബിനോ ജോര്‍ജിന് തന്നെ ചുമതല നല്‍കാനായിരുന്നു കേരള ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാനം. കേരള യുണൈറ്റഡ് മുഖ്യപരിശീലകനായ ബിനോ ഐ ലീഗ് യോഗ്യതാ റൗണ്ട് കഴിഞ്ഞയുടനെയാണ് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്‍, ഗോള്‍കീപ്പര്‍ കോച്ചായി സജി ജോയ് എന്നിവരേയും നിലനിര്‍ത്തി.

ഇത്തവണയും കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ പരിശീലകസംഘത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കി. ലിയോണിനും ജിതിനും പകരക്കാരെ കണ്ടെത്തുകയായിരുന്നു വലിയ വെല്ലുവിളി. ജെസിന്‍-നിജോ ഗില്‍ബര്‍ട്ട്-മുഹമ്മദ് സഫ്നാദ് ത്രയം മുന്നേറ്റത്തില്‍ നന്നായി കളിച്ചതോടെ പ്രതിസന്ധി ഒഴിവായി. പകരക്കാരായ ബുജൈറും നൗഫലും സല്‍മാനും എസ്. രാജേഷും തിളങ്ങി.

മധ്യനിരയുടെ കരുത്ത്

കഴിഞ്ഞ സീസണിലേതുപോലെ മധ്യനിരയാണ് ടീമിന്റെ കരുത്ത്. പ്ലേമേക്കറായ നായകന്‍ ജിജോ ജോസഫ് കളിക്കാതിരുന്നിട്ടും ശക്തി ചോര്‍ന്നില്ല. ഹോള്‍ഡിങ് മിഡ്ഫീല്‍ഡില്‍ അഖില്‍ പുറത്തെടുത്ത തകര്‍പ്പന്‍ കളിക്കൊപ്പം അര്‍ജുന്‍ ജയരാജും മുഹമ്മദ് റാഷിദും നന്നായി കളിച്ചു.

മധ്യനിരയുടെ ഭാവനാസമ്പന്നതയാണ് ഇത്രയും ഗോളുകള്‍ നേടാന്‍ സഹായിച്ചത്. പ്രതിരോധത്തില്‍ സഞ്ജു മാത്രമായിരുന്നു പരിചയസമ്പന്നന്‍. കഴിഞ്ഞ സീസണില്‍ കളിച്ച വിബിന്‍ തോമസ് പകരക്കാരനായിട്ടാണ് ഇറങ്ങിയത്. എന്നാല്‍, മുഹമ്മദ് ഷഫീഫ്, മുഹമ്മദ് ബാസിത്, മുഹമ്മദ് ആസിഫ് എന്നിവര്‍ ഉറച്ചുനിന്നുപൊരുതി. ഗോള്‍കീപ്പര്‍ മിഥുന്‍ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല.

ഒഴുക്കുള്ള കളിയും യുവതാരങ്ങളുടെ ചോരത്തിളപ്പുമാണ് ടീമിന്റെ ശക്തി. മികച്ച ഒത്തിണക്കം പുലര്‍ത്തുന്ന ടീമിന് കിരീടം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

Content Highlights: kerala santosh trophy team looking for good result in final round


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented