തകര്‍ക്കപ്പെടാത്ത റെക്കോഡുകള്‍, അത്‌ലറ്റിക്‌സില്‍ കേരളം താഴേക്ക്


പി.ടി. മുഹമ്മദ് ജസിം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ബെംഗളൂരുവില്‍നടന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സിലും മെഡല്‍പ്പട്ടികയില്‍ കേരളം താഴോട്ട് കുതിച്ചു. പാരമ്പര്യത്തിന്റെ കായികക്കരുത്ത് പുതിയകാലത്ത് ഓര്‍മകള്‍ മാത്രമായിമാറുന്നു. ഒളിമ്പ്യന്മാരായ പി.ടി. ഉഷയും സുരേഷ് ബാബുവും അഞ്ജു ബോബി ജോര്‍ജും ടിന്റു ലൂക്കയുമെല്ലാം നേടിയ വിജയങ്ങളുടെമുന്നില്‍ പുതിയ കാലം രചിക്കുന്നത് പരാജയത്തിന്റെ കഥകളാണ്. അതിന് താരങ്ങള്‍ മാത്രമല്ല കുറ്റക്കാര്‍, ഭരണസംവിധാനവും സമൂഹവുമൊക്കെത്തന്നെയാണ്. അത്ലറ്റിക്സിനെ പരിപോഷിപ്പിക്കുന്നതിന് ഇന്നും സംവിധാനങ്ങളില്ലെന്നതാണ് വസ്തുത.

ഉഷയുടെ റെക്കോഡിന് 38 വര്‍ഷംസംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ 100 മീറ്ററില്‍ 38 വര്‍ഷംമുമ്പ് പി.ടി. ഉഷ സ്ഥാപിച്ച റെക്കോഡ് മറികടക്കാന്‍ ഇന്നും ഒരാള്‍ക്കുമായിട്ടില്ല. 11.40 സെക്കന്‍ഡാണ് ഉഷയുടെ റെക്കോഡ്. അവസാനംനടന്ന സംസ്ഥാന മീറ്റില്‍ സ്വര്‍ണം നേടിയ താരം കുറിച്ച സമയം 11.87 സെക്കന്‍ഡാണ്. 200, 400 മീറ്ററുകളിലും ഉഷയുടെ സമയമാണ് ഇന്നും മികച്ചത്. പുരുഷ 200 മീറ്ററില്‍ 1988-ല്‍ കൊല്ലം സ്വദേശി നജീബ് മുഹമ്മദ് കുറിച്ച 21.40 സെക്കന്‍ഡ് സമയം ഇന്നും തിരുത്തപ്പെട്ടിട്ടില്ല. 20-ഓളം ഇനങ്ങളുടെ റെക്കോഡുകള്‍ക്ക് പത്തുവര്‍ഷത്തിനുമുകളില്‍ പഴക്കുണ്ടെന്നത് അത്ലറ്റിക്സിന്റെ നിലവാരത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും നിലവാരത്തിലും കുറവുണ്ടായതോടെ ആസ്വാദകരും ഗാലറിയില്‍നിന്ന് അപ്രത്യക്ഷമായി.

ഒരുവര്‍ഷം 30,000 താരങ്ങള്‍

ഓരോ വര്‍ഷവും സംസ്ഥാനത്ത് പല കായിക മീറ്റുകളിലായി പങ്കെടുക്കുന്നത് 30,000-ത്തോളം താരങ്ങളാണ്. എന്നിട്ടും സര്‍ക്കാര്‍ അതിന്റേതായ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് പരിശീലകരുടെ സങ്കടം. കേരളത്തിന് അന്താരാഷ്ട്ര രംഗത്ത് ഏറ്റവുമധികം മെഡലുകള്‍ സംഭാവന ചെയ്തതും മേല്‍വിലാസമുണ്ടാക്കിയതും അത്ലറ്റിക്സാണ്. സ്വകാര്യ അക്കാദമികള്‍, സ്‌കൂള്‍, കോളേജുകള്‍ എന്നിവകളില്‍നിന്നാണ് കൂടുതല്‍ താരങ്ങളെത്തുന്നത്. സ്വകാര്യമേഖലയിലാണ് കൂടുതല്‍ സൗകര്യമുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളുള്ളത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് ഇപ്പോള്‍ കുട്ടികളെ എടുക്കുന്നതില്‍ ഗണ്യമായ കുറവുവരുത്തിയിട്ടുണ്ട്. പഠനം മുടങ്ങുമെന്ന ആശങ്കയില്‍ മക്കളെ കായികമേഖലയിലേക്ക് പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നത് മറ്റൊരു തിരിച്ചടി.

വേണം, തമിഴ്നാട് മോഡല്‍

ഓരോ മീറ്റിലും മുന്നോട്ട് കുതിക്കുന്ന തമിഴ്നാട് മാതൃക കേരളം പഠിക്കേണ്ടിയിരിക്കുന്നു.

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് തമിഴ്നാട്ടില്‍ കായികവികസനം നടപ്പാകുന്നത്. മത്സരങ്ങള്‍ നടത്താന്‍ വന്‍കിടസ്ഥാപനങ്ങള്‍ ഉള്‍പ്പടെയെത്തുന്നത് സംഘാടകര്‍ക്ക് ആത്മവിശ്വാസം പകരുന്നു.

2011 ദേശീയ ഗെയിംസില്‍ 14 സ്വര്‍ണമുള്‍പ്പടെ 53 മെഡലുകളുമായി തമിഴ്നാട് 12-ാമതായിരുന്നു. 2015-ല്‍ 16 സ്വര്‍ണത്തോടെ എട്ടാമതെത്തി. ഈവര്‍ഷം ഗുജറാത്തില്‍ സമാപിച്ച ദേശീയ ഗെയിംസില്‍ 25 സ്വര്‍ണമുള്‍പ്പെടെ ആകെ 74 മെഡലുകളുമായി കേരളത്തിനുമുമ്പില്‍ അഞ്ചാമതായാണ് തമിഴ്നാട് ഫിനിഷ് ചെയ്തത്. കായികമുന്നേറ്റത്തിന് സ്വകാര്യസ്ഥാപനങ്ങള്‍കൂടി പങ്കാളികളായതോടെ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഓരോ വര്‍ഷവും മികവിന്റെ ഗ്രാഫുയര്‍ത്തുകയാണ് തമിഴ്നാട്.

പരിഹാരമാര്‍ഗങ്ങള്‍ തേടി

കേരളത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുകയാണ് കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്‍ (കെ.എസ്.എ.എ.). ഇതിനായി മുന്‍ താരങ്ങളെയും സര്‍ക്കാര്‍ പ്രതിനിധികള്‍, കായിക മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെയും ഉള്‍പ്പെടുത്തി ഉടന്‍തന്നെ സെമിനാര്‍ സംഘടിപ്പിക്കും.

താരങ്ങളെ കണ്ടെത്തണം

സ്‌കൂള്‍ തലത്തില്‍നിന്ന് കായികതാരങ്ങളെ കണ്ടെത്താനും പരശീലനം നല്‍കാനും പദ്ധതികള്‍വേണം. കായികാധ്യാപകരുടെ കുറവ് പരിഹരിക്കാനും കായികപരിശീലനവും വിദ്യാഭ്യാസവും ഒരുമിച്ച് നല്‍കുന്നതിനുള്ള സംവിധാനവും അത്യാവശ്യമാണ്. പരിശീലനസൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം പിറകിലാണ്. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെങ്കിലും മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം. അതിനാവശ്യമായ സാമ്പത്തികപിന്തുണ സര്‍ക്കാര്‍ നല്‍കണം

പി.ഐ. ബാബു (സെക്രട്ടറി, കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്‍)

പിന്തുണവേണം

കായികതാരങ്ങള്‍ പരിശ്രമിക്കുന്നതോടൊപ്പം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയും ആവശ്യമാണ്. ദേശീയമീറ്റുകള്‍ക്ക് കായികതാരങ്ങള്‍ സ്വന്തം ചെലവില്‍ പോകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. താരങ്ങളുടെ പോഷാകാഹാരം, പരിശീലനം എന്നിവയ്‌ക്കെല്ലാം വലിയ ചെലവുണ്ട്. ഇതിനെല്ലാം സാമ്പത്തികസഹായമുണ്ടാകുന്നത് താരങ്ങള്‍ക്ക് സഹായകമാകും.

പി.യു. ചിത്ര (അത്ലറ്റിക്സ് താരം)

Content Highlights: kerala athletics, athletics, sports news, sports, kerala athletic meet, sports, kerala sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented