മലപ്പുറം: സെര്‍ജി എറിക് കൊയ്മിയെക്കുറിച്ച് അറിഞ്ഞാല്‍ മനസ്സിലെത്തുക സുഡാനി ഫ്രം നൈജീരിയ സിനിമയാണ്. ഒരുപക്ഷേ, അതിലും ഭീകരമാണ് കൊയ്മിയുടെ അവസ്ഥ.

കൊണ്ടോട്ടിയിലെ ഒരു സെവന്‍സ് മൈതാനം

യൂത്ത്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കുന്നു. ഫിഫ മഞ്ചേരിയുടെ താരമാണ് സെര്‍ജി എറിക് കൊയ്മി. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ നിന്നെത്തിയ ചെറുപ്പക്കാരന്‍. മത്സരത്തിനിടെ കൊയ്മിക്ക് കാലിന് പരിക്കേറ്റു

അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ

കൊയ്മിയുടെ കഥയ്ക്ക് സുഡാനി സിനിമയുമായി ചില സാമ്യങ്ങളുണ്ട്. സിനിമയിലെ കഥാപാത്രമായ സാമുവല്‍ ചികിത്സ കഴിഞ്ഞ് നാട്ടിലേക്കുപോയി. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ കൊയ്മി ഏപ്രില്‍ ഒന്നിനു നാടായ ഐവറികോസ്റ്റിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കൊറണ ഭീതിപടര്‍ന്നതും ഇന്ത്യ അടച്ചിടാന്‍ തീരുമാനിച്ചതും. പുറപ്പെടാനുംവയ്യ, നാട്ടിലെത്തിയാല്‍ പ്രവേശിക്കാന്‍ പറ്റുമോയെന്നും അവര്‍ക്കറിയില്ല. മാനേജറുടെ വീട്ടിലാണ് സാമുവല്‍ കഴിഞ്ഞതെങ്കില്‍ കൊയ്മിക്ക് ഫിഫ മഞ്ചേരി എല്ലാ സൗകര്യങ്ങളും അടങ്ങിയ മുറിതന്നെ വിട്ടുനല്‍കി.

വ്യാജ പാസ്‌പോര്‍ട്ടിന്റെപേരിലാണ് സിനിമയിലെ സാമുവലിന് സ്വദേശത്തേക്കുപോകാന്‍ കഴിയാതിരുന്നത്. ഇവിടെ വിസാ കാലാവധി കഴിയുമോ എന്നതാണ് കൊയ്മിയുടെ പ്രശ്‌നം. ഏപ്രില്‍വരെ ഇന്ത്യയില്‍ തങ്ങാനേ അനുവാദമുള്ളൂ.

കൊയ്മിയുടെ പ്രാര്‍ഥന

കൊറോണ ഭീതി എത്രയുംവേഗം അവസാനിക്കട്ടെ. എന്നാല്‍, ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ആഫ്രിക്കക്കാര്‍ക്കും ഗുണകരമല്ല. ഇനി കൊറോണ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഇടമായി ആഫ്രിക്കയെയാണ് ആരോഗ്യവിദഗ്ധര്‍ കാണുന്നത്. സുരക്ഷിതമായി ഇന്ത്യ വിട്ടാലും സ്വന്തം രാജ്യത്ത് പ്രവേശിക്കാന്‍ കഴിയുമോയെന്ന് കൊയ്മിക്ക് പ്രതീക്ഷയില്ല.

ഇനിയും സുഡാനികള്‍ വരട്ടെ

അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ കൊയ്മിയും കൂട്ടരും നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മൈതാനങ്ങളില്‍ പന്തുതട്ടുന്നത് കാണാന്‍ കഴിയട്ടെ.

വീണ്ടും 'സുഡാനി'കള്‍ വരട്ടെ, നമ്മുടെ നാട് ഫുട്‌ബോളിന്റെ ഈറ്റില്ലമാകട്ടെ...

കൊയ്മിയുടെ കഥ നൊമ്പരം

'സുഡാനി ഫ്രം നൈജീരിയ'യിലെ സാമുവലിന്റെ സമാനമായ അവസ്ഥ കൊയ്മിക്കും വന്നത് ദുഖഃകരമാണ്. കഥ അതേപോലെ മറ്റൊരാള്‍ക്കു വന്നത് സന്തോഷമായി കാണാന്‍ എനിക്കുപറ്റുന്നില്ല. മാനുഷികമായി സഹായിക്കേണ്ട സമയമാണിത്. ഈ സമയത്തുപാലിക്കേണ്ട മര്യാദകള്‍ ആഫ്രിക്കന്‍ താരങ്ങളും എടുക്കണം.

-മുഹ്‌സിന്‍ പരാരി, തിരക്കഥാകൃത്ത്